TopTop
Begin typing your search above and press return to search.

ബജറ്റ് ചോര്‍ച്ച: അന്വേഷിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

ബജറ്റ് ചോര്‍ച്ച: അന്വേഷിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

ബജറ്റ് ചോര്‍ന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സംഭവത്തിന്റെ ഗൗരവം കുറച്ചുകാണുന്നില്ലെന്നും ധനമന്ത്രി തോമസ് ഐസക്. ബജറ്റിന്റെ ഹൈലൈറ്റ്‌സ് നേരത്തെ പുറത്തുവന്നത് അന്വേഷിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.

എന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസിലായില്ല. സഭയില്‍ നിന്നും ഇറങ്ങി നിങ്ങളെ കാണുമ്പോഴാണ് സംഭവിച്ചതിനെക്കുറിച്ച് അറിഞ്ഞത്. അതേക്കുറിച്ച് നിര്‍ബന്ധമായും അന്വേഷിക്കും. കഴിഞ്ഞ ബജറ്റിനേക്കാള്‍ ഏറെ പ്രത്യേകതകളുള്ളതാണ് ഈ ബജറ്റെന്നും ധനമന്ത്രി അറിയിച്ചു. ഭിന്നശേഷിക്കാര്‍ക്കായും സ്ത്രീ സുരക്ഷയ്ക്കായും പ്രഖ്യാപിച്ചിരിക്കുന്ന നിരവധി പദ്ധതികള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

മാധ്യമങ്ങള്‍ക്ക് നല്‍കാറുള്ള ഹൈലൈറ്റ് ആണ് നേരത്തെ പുറത്തുവന്നതെന്നും അദ്ദേഹം ആരോപിച്ചു.


Next Story

Related Stories