UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷ നേതാവ്; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

സമൂഹ മാധ്യമത്തിലൂടെ ബജറ്റിന്റെ റിപ്പോര്‍ട്ട് പുറത്തായതായാണ് ചെന്നിത്തല ആരോപിച്ചത്

ഇന്ന് രാവിലെ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് അവതരണത്തിന് മുമ്പ് തന്നെ ചോര്‍ന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ബജറ്റിന്റെ കോപ്പി സഭയില്‍ ഉയര്‍ത്തിക്കാട്ടിയാണ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്.

സമൂഹ മാധ്യമത്തിലൂടെ ബജറ്റിന്റെ റിപ്പോര്‍ട്ട് പുറത്തായതായാണ് ചെന്നിത്തല ആരോപിച്ചത്. തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷം ബഹളമുണ്ടാക്കി. ബജറ്റ് അവതരണം നടക്കുമ്പോള്‍ അവതരിപ്പിച്ച കാര്യങ്ങള്‍ മാത്രമാണ് പുറത്തുവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബജറ്റ് രേഖകള്‍ ചോര്‍ന്നെങ്കില്‍ അത് പരിശോധിക്കാമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ വിശദീകരണം ശരിയല്ലെന്നും ബജറ്റിന്റെ മുഴുവന്‍ വിവരങ്ങളുമാണ് പുറത്തുപോയിരിക്കുന്നതെന്നും അതും അവതരണത്തിന് മുമ്പാണ് സംഭവിച്ചിരിക്കുന്നതെന്നും അതിനാല്‍ ബജറ്റിന്റെ സാംഗത്യം നഷ്ടമായെന്നും ചെന്നിത്തല ആരോപിച്ചു. യുവ എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിന് മുകളില്‍ പ്രതിഷേധം നടത്തി. അതേസമയം ഇതേക്കുറിച്ച് അന്വേഷിച്ച് സ്പീക്കര്‍ വഴി വിശദീകരണം നല്‍കാമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. തുടര്‍ന്നും ധനമന്ത്രി ബജറ്റ് അവതരണം തുടര്‍ന്നതോടെ പ്രതിപക്ഷം ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍