TopTop

ബജറ്റിലെന്തെല്ലാം?

ബജറ്റിലെന്തെല്ലാം?

അഴിമുഖം പ്രതിനിധി

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൊതു ബജറ്റിലെ പ്രസക്ത ഭാഗങ്ങള്‍

* സ്വത്ത് നികുതി വേണ്ടെന്ന് വച്ചു

* സിഗരറ്റ് , പാന്‍ മസാല വില കൂടും

* പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലക്ഷ്മീ പദ്ധതി

* ജമ്മു കാശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, ആസ്സാം സംസ്ഥാനങ്ങള്‍ക്ക് എയിംസ്

* കര്‍ണാടകക്ക് ഐഐടി

* ജമ്മു കാശ്മീരിനും,ആന്ധ്രാപ്രദേശിനും ഐഐഎം

* ഗ്രാമ-നഗര വ്യത്യാസം ഇല്ലാതാക്കും

* അശോകചക്രം മുദ്രണം ചെയ്തിട്ടുള്ള സ്വര്‍ണ നാണയം പുറത്തിറക്കും

* ഊര്‍ജമേഖലക്ക് 15000 കോടി

* ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ കോര്‍ട്ട് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

* 5.70 ലക്ഷം കോടി രൂപ ചെറുകിട യൂണിറ്റുകള്‍ക്ക് വായ്പ

* 4.4 ലക്ഷം വരെ ആദായ നികുതി ഇല്ല

* സേവന നികുതി 14 ശതമാനമാക്കി

* അടിസ്ഥാന സൗകര്യവികസനത്തിന് 70,000 കോടി

* രാജ്യത്തുണ്ടാക്കുന്ന തുകല്‍ ചെരുപ്പിന് വില കുറയും

* പെന്‍ഷന്‍ നല്‍കാന്‍ കൂടുതല്‍ പദ്ധതി

* സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം അമൃത മഹോത്സവമായി ആഘോഷിക്കും

* ഒരു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധം

* ബാങ്കുകളില്‍ സ്വര്‍ണം നിക്ഷേപിച്ച് പലിശ വാങ്ങാം

* അപകടമരണങ്ങള്‍ക്ക് 2 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് നല്‍കും

* സാമൂഹ്യ സുരക്ഷക്ക് മൂന്നിന പദ്ധതികള്‍

* കോര്‍പ്പറേറ്റ് നികുതി 30ല്‍ നിന്ന് 25 ശതമാനമായി കുറച്ചു

* സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി 6 കോടി ടോയ്‌ലറ്റുകള്‍

* കള്ളപ്പണം തടയാന്‍ പ്രത്യേക നിയമം

* കള്ളപ്പണക്കാര്‍ക്ക് 10 വര്‍ഷം തടവ്

* കള്ളപ്പണത്തിന് 300 ശതമാനം വരെ പിഴ

* ഒരു കോടിയിലേറെ വരുമാനമുള്‌ലവര്‍ക്ക് 2 ശതമാനം സര്‍ചാര്‍ജ്

* തിരുവനന്തപുരത്തെ നിഷ് സര്‍വ്വകലാശാലയാക്കും

* ആഭ്യന്തര കടവും, വിദേശ കടവും പുതിയ ഏജന്‍സിയുടെ കീഴിലേക്ക്

* ഒരുലക്ഷം കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിക്കും

* ബീഹാറിനും, ബംഗാളിനും പ്രത്യേക സാമ്പത്തിക സഹായം

* 'നയീ മന്‍സില്‍' എന്ന പേരില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യക തൊഴില്‍ പദ്ധതി

* സ്റ്റാര്‍ട്ട് അപ് കേന്ദ്രങ്ങളുടെ വികസനത്തിന് 1000 കോടി

* 8.5 ലക്ഷം കോടി രൂപ കാര്‍ഷിക വായ്പ നല്‍കും

* വിനോദ സഞ്ചാര വികസനത്തിന് പൈതൃക കേന്ദ്രങ്ങള്‍ സ്ഥാപിക്കും

* പ്രതിരോധ മേഖലക്ക് 2,46,747 കോടി

* കുട്ടികളുടെ സുരക്ഷക്ക് 500 കോടി

* 115 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അറൈവല്‍ വിസ

* 20000 കോടി രൂപ മുദ്രാ യോജനയിലൂടെ എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക്

* പ്രൊവിഡന്റ് ഫണ്ട് , ഇഎസ്‌ഐ പദ്ധതികള്‍ പൂര്‍ണമായും മാറ്റും

* എല്ലായിടത്തും ഒരേ വില കിട്ടാന്‍ ദേശീയ കര്‍ഷക മാര്‍ക്കറ്റ്

* 4000 മെഗാവാട്ടിന്റെ നാല് ജല വൈദ്യുത പദ്ധതികള്‍

* 2016 ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി നടപ്പാക്കും

|* ജന്‍ധന്‍ യോജന പോസ്റ്റ് ഓഫീസുകള്‍ വഴി

|* വാജ്‌പേയിയുടെ പേരില്‍ പുതിയ പെന്‍ഷന്‍ പദ്ധതി

* നിര്‍ഭയ ഫണ്ടിന് 1000 കോടി രൂപ കൂടി

* കൂടംകുളം രണ്ടാംഘട്ടം ഈ വര്‍ഷം കമ്മീഷന്‍ ചെയ്യും

* സംസ്ഥാനങ്ങളുടെ നികുതി വിഹിതം 62 ശതമാനമാക്കും

* വ്യവസായ പുനരുദ്ധാരണത്തിന് പുതിയ പദ്ധതി

* യുവാക്കള്‍ക്ക് തൊഴില്‍

* വനിതാ സുരക്ഷ

* ദാരിദ്ര്യം പൂര്‍ണമായും ഇല്ലാതാക്കും

* സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമായ 2022ന് രാജ്യത്തെ എല്ലാവര്‍ക്കും ഭവനം ഉറപ്പാക്കുക ലക്ഷ്യം

* 2020ഓടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കും

* ആറ് കോടി ശുചിമുറികള്‍ ലക്ഷ്യമിടുന്നു

* കൃഷി, ആരോഗ്യം, തൊഴിലുറപ്പ് പദ്ധതി എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ദരിദ്രരുടെ ഉന്നമനം ഉറപ്പാക്കും

* അടിസ്ഥാന സൗകര്യവികസനത്തിന് പൊതു-സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും

* സബ്‌സിഡി ചോര്‍ച്ച ഇല്ലാതാക്കും. സബ്‌സിഡി പാവപ്പെട്ടവര്‍ക്ക് മാത്രമായി നിജപ്പെടുത്തും

* തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ മികവ് ഉറപ്പാക്കും

|* 2,5000 കോടി രൂപയുടെ പദ്ധതി കര്‍ഷകരുടെ ഉന്നമനത്തിനായി നബാര്‍ഡ് വഴി നടപ്പാക്കും

* സംസ്ഥാനങ്ങല്‍ക്ക് മൊത്തം വരുമാനത്തിന്റെ 62 ശതമാനം കൈമാറും

* പ്രധാനമന്ത്രി കൃഷിവികാസ് യോജനക്ക് 5300 കോടി
Next Story

Related Stories