അഴിമുഖം പ്രതിനിധി
മേഘാലയിലെ ജയിന്താ ഹില്‍സ് ജില്ലയില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 30 പേര് മരിച്ചു. ചൊവ്വാഴ്ച രാത്രി 9.45ഓടെ സോനാപൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ്് അപകടമുണ്ടായത്. 35 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അഞ്ചുപേരെ ബുധനാഴ്ച പുലര്‍ച്ചെയോടെ രക്ഷപെടുത്തിയതായി പോലീസ് അറിയിച്ചു. ഇവരെ ഗുരുതരമായ പരിക്കുകളോടെ അടുത്തുള്ള സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കൊക്കയുടെ ആഴവും മഴയും രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായി. ടെലിഫോണ്‍ നെറ്റ്വര്‍ക്കിലുണ്ടായിരുന്ന പ്രശ്നം വിവരങ്ങള്‍ പുറംലോകം അറിയാനും കാലതാമസമുണ്ടാക്കി. കഴിഞ്ഞ ജനുവരിയില്‍ ഇപ്പോഴത്തെ അപകട സ്ഥലത്തിനു സമീപമായി മറ്റൊരു ബസ് അപകടത്തില്‍ പതിനൊന്ന് പേര് മരിച്ചിരുന്നു.
മേഘാലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 മരണം

Next Story