TopTop
Begin typing your search above and press return to search.

ചോദ്യക്കടലാസിനൊപ്പം ഭൂപടമില്ല; വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ച മൂലം നട്ടംതിരിഞ്ഞ് സ്‌കൂള്‍ അധികൃതര്‍

ചോദ്യക്കടലാസിനൊപ്പം ഭൂപടമില്ല; വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ച മൂലം നട്ടംതിരിഞ്ഞ് സ്‌കൂള്‍ അധികൃതര്‍
വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ച മൂലം 10ാം ക്ലാസിലെ സാമൂഹികശാസ്ത്ര പരീക്ഷയുടെ ചോദ്യക്കടലാസിനൊപ്പം ഇന്ത്യയുടെ ഭൂപടം സ്‌കൂളുകളിലേക്ക് അയച്ചില്ല. കഴിഞ്ഞ ദിവസം നടന്ന ക്രിസ്മസ് പരീക്ഷയിലായിരുന്നു സംഭവം. ഇന്ത്യയുടെ ഭൂപടത്തില്‍ ചില പര്‍വതങ്ങളുടെയും സ്ഥലങ്ങളുടെയും സ്ഥാനം അടയാളപ്പെടുത്താനുള്ള ചോദ്യം പരീക്ഷയിലുണ്ടായിരുന്നു. പ്രശ്‌നം ശ്രദ്ധയില്‍പെട്ടപ്പോള്‍ ഭൂപടം എല്ലാ സ്‌കൂളുകളിലേക്കും ഇമെയിലില്‍ അയച്ചു. തുടര്‍ന്ന് പ്രധാന അധ്യാപകര്‍ പകര്‍പ്പെടുത്തു വിതരണം ചെയ്തു.

ചോദ്യക്കടലാസ് തയാറാക്കുന്നത് എസ്സിഇആര്‍ടിയും അച്ചടിച്ചു സ്‌കൂളുകളിലെത്തിക്കുന്നതു പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റുമാണ്. ചോദ്യക്കടലാസിന്റെ ഉള്ളടക്കം അറിയില്ലെന്നും, തയാറാക്കിയവര്‍ ഭൂപടം നല്‍കാന്‍ നിര്‍ദേശിക്കേണ്ടതായിരുന്നെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് പറയുന്നു. അതേസമയം ,ചോദ്യകര്‍ത്താക്കളെ നല്‍കുന്നതും ചോദ്യങ്ങള്‍ പരിശോധിക്കുന്നതും മാത്രമാണു തങ്ങളുടെ ചുമതലയെന്നാണ് എസ്സിഇആര്‍ടി നിലപാട്.

ഭൂപടം അയച്ചിട്ടില്ലെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പകര്‍പ്പ് വിതരണം ചെയ്യണമെന്ന ഇ മെയില്‍ ചൊവ്വാഴ്ച രാത്രിയോടെ എല്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും നല്‍കിയിരുന്നു. ഇവര്‍ ഡിഇഒമാര്‍ക്കും അവര്‍ സ്‌കൂളുകള്‍ക്കും നിര്‍ദേശം നല്‍കി.

പരീക്ഷ തുടങ്ങുന്നതിനു മുന്‍പാണു പല സ്‌കൂള്‍ അധികൃതരും സന്ദേശം കാണുന്നത്. തുടര്‍ന്നു പ്രിന്റ് ഔട്ടും പകര്‍പ്പും എടുക്കാനുള്ള നെട്ടോട്ടമായിരുന്നു. പരീക്ഷ തുടങ്ങിയപ്പോഴേക്കും ഭൂപടം വിതരണം ചെയ്തു.

https://www.azhimukham.com/positive-story-yasmin-who-led-a-group-of-women-to-farm-paddy-in-500-acre-land-sreeshma/

Next Story

Related Stories