വിപണി/സാമ്പത്തികം

കൊച്ചി കപ്പല്‍ശാലയ്ക്ക് 113. 76 കോടി ലാഭം

സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ 113. 76 കോടി രൂപ അറ്റാദായം നേടി

പൊതുമേഖലാ കപ്പല്‍ശാലയായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ 113. 76 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 90.35 കോടിയായിരുന്നു നേടിയത്. വരുമാനം 619.26 കോടിയില്‍ നിന്ന് 666.04 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ പ്രവര്‍ത്തന ചിലവുകള്‍ 489.98 കോടിയായി ഉയര്‍ന്നു.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 481.53 കോടിയായിരുന്നു. ബി.എസ്.ഇ യില്‍ കമ്പനിയുടെ ഓഹരികള്‍ക്ക് 0.32 ശതമാനം ഉയര്‍ച്ചയില്‍ 521.85 രൂപയിലെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍