TopTop
Begin typing your search above and press return to search.

വെല്‍ത്ത് സെക്യുര്‍ പ്ലസ്' പോളിസിയുമായി ഏഡല്‍വൈസ് ടോക്ക്യോ ലൈഫ്

വെല്‍ത്ത് സെക്യുര്‍ പ്ലസ് പോളിസിയുമായി ഏഡല്‍വൈസ് ടോക്ക്യോ ലൈഫ്

ഏഡല്‍വൈസ് ടോക്ക്യോ ലൈഫ് ഇന്‍ഷുറന്‍സ് 'വെല്‍ത്ത് സെക്യൂര്‍ പ്ലസ്' എന്ന പുതിയൊരു യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍ (യൂലിപ്) അവതരിപ്പിച്ചു. മാറ്റങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്ലാനില്‍ പ്രീമിയം അലോക്കേഷന്‍ ചാര്‍ജുകളില്ലെന്ന് കമ്ബനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.പോളിസി ബസാറുമായി ചേര്‍ന്ന് സൃഷ്ടിച്ച വെല്‍ത്ത് സെക്യുര്‍ പ്ലസ് ഉപഭോക്താവിന്റെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റും. അതിന്റെ നൂതനമായ ഒപ്ഷന്‍ ഉപഭോക്താവിന് അഞ്ചു വര്‍ഷത്തേക്ക് നിക്ഷപം നടത്തി പിന്മാറാനുള്ള അവസരം നല്‍കുന്നു. ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഉല്‍പ്പന്നവുമുണ്ട്. 100 വര്‍ഷമാണ് ഇതിന്റെ കവറേജ്.

ജീവിതത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ ഉപഭോക്താവിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുകയാണ് വെല്‍ത്ത് സെക്യുര്‍ പ്ലസിലൂടെയെന്ന് ഏഡല്‍വൈസ് ടോക്ക്യോ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് റീട്ടെയില്‍ ഓഫീസര്‍ അനുപ് സേഥ് പറഞ്ഞു. വിവാഹം, കുട്ടിയുണ്ടാകുക തുടങ്ങിയ ജീവിത്തിലെ പ്രധാന സംഭവങ്ങള്‍ക്ക് അനുസരിച്ച്‌ ഉപഭോക്താവിന് പ്ലാന്‍ അപ്ഗ്രേഡ് ചെയ്യാം.

നൂതമായ നിക്ഷേപ ഉല്‍പ്പന്നമാണ് വെല്‍ത്ത് സെക്യുര്‍ പ്ലസെന്ന് പോളിസിബസാര്‍.കോം ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ബിസിനസ് ഓഫീസര്‍ സന്തോഷ് അഗര്‍വാള്‍ പറഞ്ഞു. പ്രതിമാസം 1000 രൂപ മുതല്‍ പ്രീമിയത്തില്‍ പ്ലാന്‍ ലഭിക്കും. അഞ്ചു വര്‍ഷത്തേക്ക് അല്ലെങ്കില്‍ 99 വര്‍ഷത്തേക്ക് എന്നിങ്ങനെ എങ്ങനെ വേണമെങ്കിലും ഉപഭോക്താവിന് പ്ലാന്‍ തെരഞ്ഞെടുക്കാം. ഭാഗികമായി പിന്‍വലിക്കാനും അവസരമുണ്ടെന്നും പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.


Next Story

Related Stories