Top

കേബിൾ നിരക്കിലെ വർദ്ധന; ഡിടിഎച്ച് അപ്രിയമാകുന്നു, നെറ്റ്ഫ്ലിക്സിനും ആമസോണിനും ആവശ്യക്കാര്‍ കൂടുന്നു

കേബിൾ നിരക്കിലെ വർദ്ധന; ഡിടിഎച്ച് അപ്രിയമാകുന്നു, നെറ്റ്ഫ്ലിക്സിനും ആമസോണിനും ആവശ്യക്കാര്‍ കൂടുന്നു

കേബിള്‍ ബില്ലില്‍ 25 ശതമാനം വർദ്ധന കാരണം ഡിടിഎച്ച് ഉപേക്ഷിച്ചത് രണ്ട് കോടി ഇന്ത്യക്കാർ. ഡിടിഎച്ചിനു പകരം പലരും ആമസോൺ നെറ്റ്ഫ്ലിക്സ് പോലുള്ള ഇന്റർനെറ്റ് ഉപയോഗിച്ചുകൊണ്ടുള്ള ആപ്ലിക്കേഷനുകളെയാണ് തിരഞ്ഞെടുക്കുന്നത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലിവിഷൻ, ബ്രോഡ്കാസ്റ്റിങ് മേഖലയ്ക്ക് പുതിയ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതു പ്രകാരം കേബിൾ ടിവി ഉപഭോക്താക്കൾക്ക് അവർക്കിഷ്ടമുള്ള ചാനൽ തിരഞ്ഞെടുക്കുകയും അതിനുള്ള പണം മാത്രം അടച്ചാലും മതി. 2018 ഡിസംബർ 29 നാണ് ഈ നിയന്ത്രണം നിലവിൽ വന്നത്. ഇതിനോടൊപ്പം കേബിൾ ബില്ലുകൾ 25 ശതമാനമാണ് വർദ്ധിച്ചത്. ഇതാണ് കേബിൾ ഉപയോഗം നിര്‍ത്താൻ ജനങ്ങള്‍ തീരുമാനിക്കുന്നതിനു കാരണം. ബീഹാറിലെ ചെറിയ ചാനലായ ദംഗൽ ടിവിക്ക് സീ ടീവിയെക്കാളും, സ്റ്റാർ ടീവിയെക്കാളും കാഴ്ചക്കാരുണ്ടായതും ബില്ലിലെ 25 ശതമാനം വർദ്ധനവിന്റെ ബാക്കിപത്രമാണ്.

ട്രായുടെ റിപ്പോർട്ട് പ്രകാരം ജനുവരി-മാർച്ച് ആദ്യപാദത്തിൽ 72440000 ആളുകൾ ഡിടിഎച്ച് വരിക്കാരായി ഉണ്ടായിരുന്നു. എന്നാൽ ജൂൺ മാസത്തിന്റെ ആദ്യപാദത്തില്‍ അത് 25 ശതമാനം കുറഞ്ഞ് 54260000 പേരിലേക്കെത്തി.

ഇൻർനെറ്റ് ഉപയോഗിച്ച് നേരിട്ടുകാണാൻ കഴിയുന്ന ആപ്ലിക്കേഷനുകൾക്ക് ഇപ്പോൾ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ട്. ജനങ്ങൾക്കിടയില്‍ നടത്തിയ പഠനത്തിൽ 21% ആളുകൾ എംഎക്സ് പ്ലെയറിൽ വിശ്വാസമുള്ളവരാണ്. ആമസോണിനോട് 15% പേർക്കും, നെറ്റ്ഫ്ലിക്സിനോട് 14% പേർക്കും, ഹോട്ട്സ്റ്റാറിനോട് 14% പേർക്കും വിശ്വാസ്യതയുണ്ടെന്ന് കണ്ടെത്തി.

ഇന്ത്യയിലെ ഭൂരിഭാഗം പേരും ഇതിനോടകം ഇന്റർനെറ്റ് ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം മാധ്യമങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു. താൽപര്യമുള്ള പരിപാടികൾ പെട്ടന്നു തന്നെ വളരെ ചെറിയ വിലയ്ക്ക് ലഭിക്കുന്നു എന്നതാണ് ഇവയിലേക്ക് ജനങ്ങളെ ആകർഷിക്കുന്നത്.


Next Story

Related Stories