TopTop
Begin typing your search above and press return to search.

2000 നോട്ടും അസാധുവാക്കണം - മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്

2000 നോട്ടും അസാധുവാക്കണം - മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്

2000 രൂപ നോട്ടും അസാധുവാക്കണമെന്ന് നിര്‍ദ്ദേശം. മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ആണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുക, ബജറ്റ് ബോറോയിംഗ് നിര്‍ത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. കടം സര്‍ക്കാര്‍ തന്നെ കൈാര്യം ചെയ്യണമെന്നും റിസര്‍വ് ബാങ്കിനെ ആശ്രയിക്കരുതെന്നും പറയുന്നു. ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ആയിരിക്കെയാണ് ഒക്ടോബര്‍ 31ന് സുഭാഷ് ചന്ദ്ര ഗാര്‍ഗ് സ്വയം വിരമിച്ചത്.

വരുമാനത്തിന്റെ നല്ലൊരു ഭാഗം കടം തിരിച്ചടക്കാന്‍ ഉപയോഗിക്കേണ്ടി വരുന്നതായി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ചൂണ്ടിക്കാട്ടി. ബാങ്കുകളുടെ ലയനം, വായ്പ നല്‍കാനുള്ള ശേഷി കൂട്ടില്ല. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവയിലെ സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം ഇന്ത്യന്‍ ബാങ്കിംഗ് ആന്‍ഡ് ഇന്‍ഷുറന്‍സ് അസറ്റ്‌സ് കോര്‍പ്പറേഷന്‍ എന്ന ഹോള്‍ഡിംഗ് കമ്പനിയിലേയ്ക്ക് മാറ്റണം. സഹകരണ ബാങ്കുകള്‍ പരിഷ്‌കരിക്കുന്നതിനൊപ്പം ഈ ഹോള്‍ഡിംഗ് കമ്പനി ഒരു പരമാധികാര ധന നിധിയായി ഉപയോഗിക്കണം.

100 പ്രധാന നയ, ഭരണ പരിഷ്‌കാര നിര്‍ദ്ദേശങ്ങളും നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമാണ് സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ കുറിപ്പിലുള്ളത്. എന്‍എസ്എസ്എഫ് ലോണ്‍ വഴി ഭക്ഷ്യ സബ്‌സിഡി നല്‍കുന്നതും ബാങ്ക് ലോണില്‍ നിന്ന് കീടനാശിനി സബ്‌സിഡി നല്‍കുന്നതും അവസാനിപ്പിക്കണം.

2000 നോട്ടുകളില്‍ നല്ലൊരു പങ്കും വിനിമയത്തിലില്ല എന്ന് ഗാര്‍ഗ് പറയുന്നു. യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ഇത് അസാധുവാക്കാവുന്നതാണ് എന്നും ഗാര്‍ഗ് അഭിപ്രായപ്പെട്ടു. ഒരു ലാന്‍ഡ് മാനേജ്‌മെന്റ് കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. ഇതൊരു സോവറിന്‍ വെല്‍ത്ത് ഫണ്ട് ആയി ഉപയോഗിക്കാം. നഷ്ടത്തിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടേയും കെട്ടിടങ്ങളും ഭൂമിയും ഈ കോര്‍പ്പറേഷന് കൈമാറണം. അത് സ്വകാര്യവത്കരിക്കണം. വിദേശ കറന്‍സിയില്‍ സോവറിന്‍ ബോണ്ടുകള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട് എന്നും സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറയുന്നു.


Next Story

Related Stories