എയ്ഗോണ്‍ ലൈഫ് ഇന്‍ഷ്വറന്‍സ്, ഫ്ളിപ്കാര്‍ട്ടില്‍ 'ലൈഫ് + 36 ക്രിട്ടിക്കല്‍ ഇല്‍നെസ്സ് ഇന്‍ഷ്വറന്‍സ്' ആരംഭിക്കുന്നു. ഒരു ലക്ഷം രൂപയുടെ ലൈഫ് കവറിന് 153 രൂപയാണ് പ്രീമിയം. ക്രിട്ടിക്കല്‍ ഇല്‍നെസ്സിന് 10,000 രൂപയും. ഇതിലൂടെ, പോളിസി ഉടമയ്ക്ക് ജീവന് പരിരക്ഷയ്ക്കൊപ്പം 36 ഗുരുതരമായ രോഗങ്ങളില്‍ ഏതെങ്കിലും രോഗനിര്‍ണയം നടത്തുമ്പോള്‍ ഒരു ലൈംസം പേഔ ട്ട് ആനുകൂല്യവും ലഭിക്കുന്നതായി കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
പോളിസി തല്‍ക്ഷണം ഇഷ്യു ചെയ്യുന്നു, ഇതിന് വൈദ്യ പരിശോധനയോ കെവൈസിയോ ആവശ്യമില്ല. ജീവന് ഭീഷണിയാകുന്ന 36 രോഗങ്ങളില്‍ ഏതെങ്കിലും കണ്ടെത്തിയാല്‍, ആശുപത്രി ബില്ലുകള്‍ പരിഗണിക്കാതെ പോളിസി ഹോള്‍ഡര്‍ക്ക് ഒരു ലംപ്സം തുക നല്‍കും. പോളിസി പ്രകാരം നല്കിയ ക്ലെയിം തുക കുറച്ച് കൊണ്ടുള്ള സം അഷ്വേര്‍ഡ് തുകയ്ക്കൊപ്പം ലൈഫ് കവര്‍ തുടരുകയും ചെയ്യുന്നതായും പത്രക്കുറിപ്പ് പറയുന്നു.
ഇന്‍ഷ്വറന്‍സ് താങ്ങാവുന്നതും ലളിതവും പ്രാപ്യവുമാക്കികൊണ്ട് ജീവിതം സംഘര്ഷരഹിതമാക്കുകയെന്ന കാഴ്ചപ്പാടിനോട് ഞങ്ങള്‍ എന്നും പ്രതിബദ്ധരായിരിക്കുമെന്ന് എയ്ഗോണ്‍ ലൈഫ് ഇന്‍ഷ്വറന്‍സിന്റെ പ്രിന്‍സിപ്പല്‍ ഓഫീസര്‍, സി.എഫ്.ഒ സതീശ്വര് ബാലകൃഷ്ണന് പറഞ്ഞു. ഫ്ളിപ്കാര്‍ട്ടുമായുള്ള ബന്ധം ഞങ്ങളുടെ വിതരണ അടിത്തറ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുക മാത്രമല്ല, ഫ്ളിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്ക് പ്രസക്തമായ പരിരക്ഷാ പരിഹാരങ്ങള്‍ നല്‍കിക്കൊണ്ട് ഈ ശ്രേണിയിലെ മികച്ച സേവനങ്ങള്‍ നല്കാന് പ്രാപ്തരാക്കുകയും ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഉല്‍പ്പന്നം ഫ്ളിപ്കാര്‍ട്ട് ആപ്പില്‍ ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണിലൂടെ അവരുടെ വീടുകളുടെ സുരക്ഷയില്‍ ഇരുന്നുകൊണ്ട് തന്നെ ലൈഫ് + 36 ക്രിട്ടിക്കല്‍ ഇല്‍നെസ്സ് ഇന്‍ഷ്വറന്‍സ് വാങ്ങാന്‍ കഴിയുകയും ചെയ്യും.