പ്രമുഖ ഇന്‍ഫോര്‍മേഷന്‍ സേവനദാതാക്കളായ ഭാരതി എയര്‍ ടെല്‍ പരസ്യ നിര്‍മ്മാണ മേഖലയിലേക്കും ചുവടുവെക്കുന്നു .സുരക്ഷിതവും സ്വകാര്യത മാനിക്കുന്നതുമായ കാമ്പയിനുകള്‍ ക്യൂറേറ്റ് ചെയ്യുന്നതിന് വന്‍കിട ചെറുകിട കമ്പനികള്‍ക്കുവേണ്ടിയും അവരുടെ ഉപഭോക്താക്കള്ക്കുവേണ്ടിയും ആണ് പരസ്യങ്ങള്‍ തയാറാക്കുകയെന്ന് എയര്‍ടെല്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.മൊബൈല്‍ ,ഡി റ്റി എച് ,ഹോംസ് മേഖലയില്‍ 320 ദശലക്ഷം ഉപഭോക്താക്കളുള്ള കമ്പനിയാണ് എയര്‍ ടെല്‍.
ആഴത്തിലുള്ള ഡാറ്റ സയന്‍സ് സാദ്ധ്യതകള്‍ ഉപയോഗിച്ച് ,ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഉപഭോക്തൃ കൂട്ടായ്മകളിലേക്ക് ഉയര്‍ന്ന രീതിയില്‍ കാമ്പയിനുകള്‍ നടത്തുവാന്‍ സാധിക്കുമെന്ന് എയര്‍ടെല്‍ കരുതുന്നു. ഇത്തരത്തിലുള്ള സാദ്ധ്യതകള്‍ ഉപഭോക്താക്കള്‍ക്ക് ഉപകാരമുള്ള പരസ്യങ്ങള്‍ മാത്രം നല്‍കുകയും അനാവശ്യമായവ ഒഴിവാക്കുകയും ചെയ്യും. ഓണ്‍ലൈന്‍ മതിപ്പുണ്ടാക്കുക എന്നതിനേക്കാള്‍ ബ്രാന്‍ഡുകള്‍ക്ക് വില്പനയുണ്ടാകുക അതുവഴി വരുമാനം ഉണ്ടാക്കുക എന്നതാണ് എയര്‍ ടെല്‍ പരസ്യങ്ങള്‍ ലക്ഷ്യമിടുന്നത്. എല്ലാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കുന്നതിനോടൊപ്പം പരസ്യദാതാക്കളുമായി സുതാര്യത അനുവദിക്കുകയും ചെയ്യുന്നു. ഉപഭോക്താക്കളുടെ സ്വകാര്യതയെ ഞങ്ങള്‍ മാനിക്കുന്നു, അതിനാല്‍ ആ വിശ്വാസം കാത്തുസൂക്ഷിക്കുവാനും ബാധ്യസ്ഥരാണ് എന്ന് ഭാരതി എയര്‍ ടെലിന്റെ ചീഫ് പ്രോഡക്റ്റ് ഓഫീസര്‍ ആദര്‍ശ് നായര്‍ പറയുന്നു.