TopTop
Begin typing your search above and press return to search.

ഐഒടി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് എയര്‍ടെല്‍

ഐഒടി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് എയര്‍ടെല്‍

രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) എയര്‍ടെല്‍ ഐഒടി അവതരിപ്പിച്ചു. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിന്റെ (ഐഒടി) ഗുണഫലം ഉപയോഗപ്പെടുത്തുന്നതിനായി സംരംഭങ്ങളെ പ്രാപ്തമാക്കുന്നതിനുള്ള സംയോജിത പ്ലാറ്റ്‌ഫോമെന്ന നിലയിലാണ് ഇത് പ്രവര്‍ത്തിക്കുക. കോടിക്കണക്കിന് ഉപകരണങ്ങളും ആപ്ലിക്കേഷനുകളും ഏറെ സുരക്ഷിതവും തടസവുമില്ലാത്ത വിധം ബന്ധിപ്പിക്കാനും കൈകാര്യം ചെയ്യാനും ശേഷിയുള്ള ഒരു എന്‍ഡ്ടുഎന്‍ഡ് പ്ലാറ്റ്‌ഫോമാണ് എയര്‍ടെല്‍ ഐഒടി. എയര്‍ടെലിന്റെ ഇ-സിം സാങ്കേതികവിദ്യ ഉപയോഗിച്ച് എന്‍ബി-ഐഒടി, 4ജി അല്ലെങ്കില്‍ 2ജി കണക്റ്റിവിറ്റി വിന്യസിക്കാനുള്ള ഓപ്ഷനുമായി വരുന്ന എയര്‍ടെലിന്റെ 5ജി റെഡി നെറ്റ്വര്‍ക്കാണ് ഈ സംയോജിത പ്ലാറ്റ്‌ഫോമിന്റെ കാതലെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഐഒടിയില്‍ മൂന്ന് പ്രധാന ആവശ്യകതകളാണ് സംരംഭങ്ങള്‍ക്കുള്ളതെന്നും ഇതിനെ അടിസ്ഥാനമാക്കിയാണ് എയര്‍ടെല്‍ ഐഒടി നിര്‍മിച്ചിരിക്കുന്നതെന്നും എയര്‍ടെല്‍ ബിസിനസ് ഡയറക്ടറും സിഇഒയുമായ അജയ് ചിത്കര പറയുന്നു. ഭാവിയില്‍ അവരുടെ ഉപകരണത്തെയും ആപ്ലിക്കേഷന്‍ നിക്ഷേപങ്ങളെയും തെളിയിക്കുന്ന കണക്റ്റിവിറ്റി പരിഹാരങ്ങളാണ് ഇതില്‍ ആദ്യത്തേത്. ഡാറ്റ സുരക്ഷയാണ് രണ്ടാമത്തെകാര്യം. ഐഒടി ഡാറ്റ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് നിലവിലുള്ള ഐടി സിസ്റ്റങ്ങളുമായി തടസമില്ലാത്ത സംയോജനമാണ് മൂന്നാമത്തത്. സംരംഭങ്ങളുടെ ഐഒടി പാത വളരെ ലളിതമാക്കുന്നതിന്, ഈ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് എയര്‍ടെല്‍ ഐഒടി രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Next Story

Related Stories