TopTop
Begin typing your search above and press return to search.

വാണിജ്യ സ്ഥാപനങ്ങള്‍ക്കായി വര്‍ക്ക്@ഹോം പരിഹാരം അവതരിപ്പിച്ച് എയര്‍ടെല്‍

വാണിജ്യ സ്ഥാപനങ്ങള്‍ക്കായി  വര്‍ക്ക്@ഹോം പരിഹാരം അവതരിപ്പിച്ച് എയര്‍ടെല്‍

ഭാരതി എയര്‍ടെലിന്റെ ബി2ബി വിഭാഗമായ എയര്‍ടെല്‍ ബിസിനസ്, സംരംഭങ്ങള്‍ക്കായി വര്‍ക്ക്@ഹോം പരിഹാരം അവതരിപ്പിക്കുന്നു.വീട്ടിലിരുന്ന് സുരക്ഷിതവും കാര്യക്ഷമവുമായി ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ സാധ്യമാക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള സംരംഭ തലത്തിലുള്ള പരിഹാരമാണ് എയര്‍ടെലിന്റെ വര്‍ക്ക്@ഹോം. സംരംഭങ്ങളുടെ ആവശ്യം അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന രീതിയില്‍ അത്യാവശ്യമായതും, ആഡ്-ഓണ്‍ പാക്കേജുകളായും എയര്‍ടെല്‍ വര്‍ക്ക്@ഹോം ലഭ്യമാണെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഒരു ജിബിപിഎസ് വേഗം വരെ ലഭിക്കുന്ന അള്‍ട്രാഫാസ്റ്റ് എയര്‍ടെല്‍ കോര്‍പറേറ്റ് ബ്രോഡ്ബാന്‍ഡ്, ജി സ്യൂട്ട് പാക്കോടെയുള്ള ഹൈ സ്പീഡ് എയര്‍ടെല്‍ 4ജി കോര്‍പറേറ്റ് മൈ-ഫൈ ഉപകരണം, ജി സ്യൂട്ട് പാക്കോടെയുള്ള എയര്‍ടെല്‍ കോര്‍പറേറ്റ് പോസ്റ്റ്പെയ്ഡ് മൊബൈല്‍ പ്ലാനുകള്‍, ജി സ്യൂട്ട് പാക്കോടെയുള്ള 4ജി ഡാറ്റ സിം, എയര്‍ടെല്‍ 4ജിയോടൊപ്പം എംപിഎല്‍എസ് എന്നിങ്ങനെ കണക്റ്റീവിറ്റി ലഭ്യമാണ്. ഗൂഗിള്‍ മീറ്റ്, സിസ്‌കോ വെബെക്സ് സൂം എന്നിവയാണ് സഹ കണക്ഷന്‍ ഉപകരണങ്ങള്‍. പ്രൊവൈഡര്‍, പ്രൊവിഷന്‍ഡ് വിപിഎന്‍ തുടങ്ങിയവ സുരക്ഷ നോക്കും.

കമ്പനി പണമടച്ചുള്ള മോഡലില്‍ ജീവനക്കാരുടെ നിര്‍ദ്ദിഷ്ട വിദൂര കണക്റ്റിവിറ്റി ആവശ്യകതകളും സംഭരണ വലുപ്പവും അടിസ്ഥാനമാക്കി വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള സൗകര്യമാണ് എയര്‍ടെല്‍ വര്‍ക്ക്@ഹോമിന്റെ പ്രധാന സവിശേഷത. കൂടുതല്‍ വിവരങ്ങള്‍ക്ക്: tthps://www.airtel.in/business/b2b/workfromhomeoslution സന്ദര്‍ശിക്കുക.


Next Story

Related Stories