TopTop
Begin typing your search above and press return to search.

ഒരു ലക്ഷത്തിനു മേലുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ വര്‍ധിപ്പിച്ച് എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക്

ഒരു ലക്ഷത്തിനു മേലുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ  വര്‍ധിപ്പിച്ച് എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക്

എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് ഒരു ലക്ഷത്തിനു മേലുള്ള സേവിങ്സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ക്കുള്ള വാര്‍ഷിക പലിശ നിരക്ക് ആറു ശതമാനമായി വര്‍ധിപ്പിച്ചു. റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് സേവിങ്സ് ബാങ്ക് ബാലന്‍സ് രണ്ടു ലക്ഷം രൂപവരെ നിലനിര്‍ത്താന്‍ അനുമതി ലഭിച്ചതിനു പിന്നാലെയാണ് ഈ വര്‍ധനയെന്ന് ബാങ്ക് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഒരു ലക്ഷം രൂപയ്ക്കു മുകളിലെ നിക്ഷേപങ്ങള്‍ക്ക് ആറു ശതമാനം പലിശ നല്‍കുന്നതിലൂടെ ബാങ്കിങിനെ കൂടുതല്‍ പ്രതിഫലദായകമാക്കുകയാണെന്ന് എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് എംഡിയും സിഇഒയുമായ അനുബ്രത ബിശ്വാസ് പറഞ്ഞു. മെയ് ഒന്നു മുതല്‍ ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആറു ശതമാനം വാര്‍ഷിക പലിശയും ഒരു ലക്ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.5 ശതമാനവുമായിരിക്കും എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് പലിശ നിരക്കുകള്‍.

എയര്‍ടെല്‍ താങ്ക്സ് ആപ്പിലെ ഒരു വീഡിയോ കോളിലൂടെ ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് തുറക്കാം. ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ട് 'റിവാര്‍ഡ്സ് 123' എന്നൊരു ഓഫറും നല്‍കുന്നുണ്ട്.


Next Story

Related Stories