TopTop
Begin typing your search above and press return to search.

എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് ഭാരതി ആക്സ ജനറല്‍ ഇന്‍ഷറന്‍സുമായി ചേര്‍ന്ന് കാര്‍ ഇന്‍ഷുറന്‍സ് നല്‍കുന്നു

എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് ഭാരതി ആക്സ ജനറല്‍ ഇന്‍ഷറന്‍സുമായി ചേര്‍ന്ന് കാര്‍ ഇന്‍ഷുറന്‍സ് നല്‍കുന്നു

ഭാരതി ആക്സ (എഎക്സ്എ) ജനറല്‍ ഇന്‍ഷ്വറന്‍സുമായി ചേര്‍ന്ന് എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് കാര്‍ ഇന്‍ഷ്വറന്‍സ് നല്‍കുന്നു. വാഹനത്തിന് അപകടമോ മോഷണം, ദുരന്തം തുടങ്ങിയവ മൂലമോ കുഴപ്പമെന്തെങ്കിലും സംഭവിച്ചാല്‍ സാമ്പത്തിക സംരക്ഷണം നല്‍കുന്നതാണ് സ്മാര്‍ട്ട് ഡ്രൈവ് പ്രൈവറ്റ് കാര്‍ ഇന്‍ഷ്വറന്‍സ്. കാര്‍ അപകടത്തില്‍ പരുക്കേല്‍ക്കുകയോ കുഴപ്പമുണ്ടാകുകയോ ചെയ്യുന്ന മറ്റു വ്യക്തിക്കോ വസ്തുവിനോ നഷ്ടപരിഹാരവും വാഗ്ദാനം ചെയ്യുന്നതായി കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

പോളിസി ഉടമയ്ക്ക് വ്യക്തിഗത അപകട കവറും ഇന്‍ഷ്വറന്‍സ് നല്‍കുന്നുണ്ട്. എയര്‍ടെല്‍ താങ്ക്സ് ആപ്പിലൂടെ എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് പോളിസി സ്വന്തമാക്കാം. മുന്‍കൂട്ടിയുള്ള പരിശോധന ആവശ്യമില്ല. പുതുക്കുന്ന വേളയില്‍ വരിക്കാരന് ഇഷ്ടമുള്ള കവറുകള്‍ ആഡ് ഓണ്‍ ചെയ്യാം.

വരിക്കാരുടെ വിവിധങ്ങളായ ഇന്‍ഷ്വറന്‍സ് ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉല്‍പ്പന്നങ്ങളാണ് എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നതെന്ന് എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ഗണേശ് അനന്തനാരായണന്‍ പറഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃതമായ നയങ്ങളുമായി നൂതനമായ മോട്ടോര്‍ വാഹന ഇന്‍ഷ്വറന്‍സ് ഉല്‍പ്പന്നങ്ങളാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് ഭാരതി ആക്സ ജനറല്‍ ഇന്‍ഷ്വറന്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ സഞ്ജീവ് ശ്രീനീവാസനും പറഞ്ഞു.


Next Story

Related Stories