TopTop
Begin typing your search above and press return to search.

വിങ്ക് മ്യൂസിക്കില്‍ തല്‍സമയ ഓണ്‍ലൈന്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കാന്‍ എയര്‍ടെല്‍

വിങ്ക് മ്യൂസിക്കില്‍ തല്‍സമയ ഓണ്‍ലൈന്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കാന്‍ എയര്‍ടെല്‍

പ്രമുഖ ടെലികോം ഓപറേറ്ററായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) വിങ്ക് മ്യൂസിക്ക് ആപ്പിലൂടെ തല്‍സമയ ഓണ്‍ലൈന്‍ സംഗീത പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിന് ഒരുങ്ങുന്നു. ഇതിന്റെ പൈലറ്റ് ആരംഭിച്ചു കഴിഞ്ഞതായി കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സഞ്ചാരങ്ങള്‍ക്ക് നിയന്ത്രണവും സാമൂഹ്യ അകല പാലന നിബന്ധനകളും നിലനില്‍ക്കെ സംഗീത കലാകാരന്മാര്‍ ലൈവ് സ്ട്രീമിങിലേക്കും സാങ്കല്‍പിക സംഗീത പരിപാടികളിലേക്കും ആകര്‍ഷിക്കാന്‍ തുടങ്ങിയതാണ് പുതിയ നീക്കത്തിനു പിന്നില്‍.

വിങ്ക് മ്യൂസിക്കിന് ഈ രംഗത്ത് വലിയ പദ്ധതികളാണ് ഉള്ളത്. രാജ്യാന്തര തലത്തിലെയും ഇന്ത്യയിലെയും വലിയ കലാകാരന്മാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് ഈ പ്ലാറ്റ്ഫോമിലൂടെ പുതിയ ആരാധകരെ കണ്ടെത്താമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.


Next Story

Related Stories