TopTop

കേരളത്തില്‍ 'വൈ-ഫൈ കോളിങ്' സേവനവുമായി എയര്‍ടെല്‍

കേരളത്തില്‍

പ്രമുഖ ടെലികമ്യൂണിക്കേഷന്‍സ് കമ്പനിയായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) കേരളത്തില്‍ വൈ-ഫൈ കോളിങ് സേവനം അവതരിപ്പിച്ചു.''എയര്‍ടെല്‍ വൈ-ഫൈ കോളിങ്'' എയര്‍ടെല്‍ സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളുടെ ഇന്‍ഡോര്‍ വോയ്സ് കോളിങ് അനുഭവം പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.വോയ്സ് കോളുകള്‍ക്കായി പ്രത്യേക ചാനല്‍ സൃഷ്ടിച്ചാണ് വൈ-ഫൈ നെറ്റ്വര്‍ക്കിലൂടെ ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുന്നത്. ടെല്‍കോ ഗ്രേഡ് കോളുകള്‍ ഏതു നെറ്റ്വര്‍ക്കിലേക്കും സാധ്യമാണ്. ഉപഭോക്താവിന് തടസമില്ലാതെ തന്നെ എയര്‍ടെല്‍ വൈ-ഫൈ നെറ്റ്വര്‍ക്കിലേക്ക് വിളിക്കിടെ മാറാം.

വീട്ടിലെയോ ഇന്ത്യയിലുടനീളമുള്ള ഏതെങ്കിലും പൊതു വൈ-ഫൈ നെറ്റ്വര്‍ക്കില്‍ നിന്നോ എയര്‍ടെല്‍ മൊബൈല്‍ ഉപഭോക്താവിന് എയര്‍ടെല്‍ വൈ-ഫൈ കോളിങ് പ്രാപ്യമാണ്. ഇതിന് പ്രത്യേകം ചാര്‍ജുകള്‍ ഒന്നും ഈടാക്കുന്നില്ല. വളരെ കുറഞ്ഞ ഡാറ്റ മാത്രമാണ് ഇതിനായി വേണ്ടിവരുന്നത്.വോ വൈ-ഫൈ കോളിങ്, നെറ്റ്വര്‍ക്കിലെ വലിയൊരു വിപുലീകരണം തന്നെയാണെന്നും വൈ-ഫൈ കണക്റ്റീവിറ്റി ഉള്ള എവിടെയും ഉപഭോക്താക്കള്‍ക്ക് കവറേജ് ലഭിക്കുമെന്നും നിലവാരമുള്ള മികച്ച വോയ്സ് കവറേജ് ലഭ്യമാക്കുന്നതിനാണ് എയര്‍ടെല്‍ വോ വൈ-ഫൈ അവതരിപ്പിക്കുന്നതെന്നും ഭാരതി എയര്‍ടെല്‍ തമിഴ്നാട്, കേരളം സിഇഒ മനോജ് മുരളി പറഞ്ഞു.


Next Story

Related Stories