TopTop
Begin typing your search above and press return to search.

വളര്‍ച്ച നേടി അക്‌നെയിം

വളര്‍ച്ച നേടി അക്‌നെയിം

രാജ്യത്തെ പ്രമുഖ ഹോസ്പിറ്റല്‍-ഫോക്കസ്ഡ് സപ്ലൈ ചെയിന്‍ എന്റര്‍പ്രൈസ് അക്‌നെയിം (അക്‌ന മെഡിക്കല്‍ പ്രൈവറ്റ് ലിമിറ്റഡ്) വളര്‍ച്ചയില്‍ മുന്നേറ്റം നേടി. 2021 സാമ്പത്തിക വര്‍ഷത്തിലെ പ്രതികൂല സാഹചര്യങ്ങളെ മറികടന്നു 50 കോടി പ്രതിമാസ വരുമാന റണ്‍ നിരക്കില്‍ 10 മടങ്ങ് വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

2021 ജൂണ്‍ മാസത്തോടെ പ്രതിമാസം 100 കോടി ഡോളര്‍ വരുമാനം നേടാന്‍ ലക്ഷ്യമിടുന്നുവെന്നും അക്‌നെയിം സ്ഥാപകനും സി.ഇ.ഒയുമായ സൗരഭ് പാണ്ഡെ പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള എഴുപത്തിയഞ്ചില്‍പരം നഗരങ്ങളില്‍ 16 സ്ഥലങ്ങളിലായി പ്രവര്‍ത്തനം നടത്തുന്ന അക്‌നെയിം ഓരോ സ്ഥലത്തും പ്രത്യേക വെയര്‍ഹൗസ് നടത്തുന്നുണ്ട്. അതിലൂടെ ഫാര്‍മ, വാക്‌സിനുകള്‍, ആശുപത്രികളുടെ ശസ്ത്രക്രിയ, മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇന്ത്യയിലുടനീളമുള്ള അഞ്ഞൂറിലധികം ഹോസ്പിറ്റല്‍ യൂണിറ്റുകളിലേക്ക് എത്തിക്കാനും കഴിയുന്നുണ്ട്. സൗരഭ് പാണ്ഡെ പറഞ്ഞു.


Next Story

Related Stories