TopTop
Begin typing your search above and press return to search.

89 രൂപയ്ക്ക് മൊബൈല്‍ എഡിഷനുമായി ആമസോണ്‍ പ്രൈം; സേവനം എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കു മാത്രം

89 രൂപയ്ക്ക് മൊബൈല്‍ എഡിഷനുമായി ആമസോണ്‍ പ്രൈം; സേവനം എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കു മാത്രം

ആമസോണ്‍ ലോകത്തിലെ ആദ്യത്തെ മൊബൈല്‍ ഓണ്‍ലി വീഡിയോ പ്ലാന്‍ 'പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍' ഇന്ത്യയില്‍ അവതരിപ്പിച്ചു. എയര്‍ടെല്ലുമായി ചേര്‍ന്നാണ് പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ നടപ്പാക്കുന്നത് ഇതോടെ എയര്‍ടെല്ലിന്റെ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ആസ്വാദനം സാധ്യമാകും.

സിംഗിള്‍ യൂസര്‍ മൊബൈല്‍ ഓണ്‍ലി പ്ലാന്‍ ആണ് അവതരിപ്പിിരിക്കുന്നത്. എയര്‍ടെല്‍ ഉപയോക്താള്‍ക്ക് പ്രീപെയ്ഡ് പാക്കേജായി 30 ദിവസം സൗജന്യ ട്രയല്‍ ലഭിക്കും. തുടര്‍ന്ന് 89 രൂപയുടെ പാക്കേജ് മുതല്‍ റീച്ചാര്‍ജ് ചെയ്ത് മൊബൈല്‍ എഡിഷന്‍ ഉപയോഗിക്കാം. എസ് ഡി ഗുണനിലവാരത്തിലുള്ള വീഡിയോകളായിരിക്കും കാണാനാവുക. ഇന്ത്യയെപോലെ മൊബൈല്‍ ആശ്രിത രാജ്യങ്ങള്‍ക്കു വേണ്ടിയാണ് പുതിയ പ്ലാന്‍ രൂപപ്പെടുത്തിയിരിക്കുന്നത് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആമസോണ്‍ പ്രീമിയറിന്റെ ഇന്ത്യയിലെ പ്രൈം വീഡിയോ മൊബൈല്‍ എഡിഷനുവേണ്ടി കമ്മ്യൂണിക്കേഷന്‍ സൊലൂഷന്‍ സേവന ദാതാക്കളായി ഭാരതി എയര്‍ടെല്ലിനെയും നിശ്ചയിച്ചിരിക്കുന്നു. .

എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴി അവരവരുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആമസോണില്‍ സൈനിങ് അപ് ചെയ്യുക വഴി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 30 ദിവസത്തെ സൗജന്യ ട്രയല്‍ ലഭ്യമാകും. അതുകഴിഞ്ഞാല്‍ പ്രീപെയ്ഡ് ചാര്‍ജ് ചെയ്ത് സേവനം തുടരാനാകും. 28 ദിവസത്തേക്ക് 6 ജിബി ഡാറ്റ ലഭ്യമാകുന്ന 89 രൂപയുടെ ഏറ്റവും കുറഞ്ഞ പാക്കേജോ, പരിധികളില്ലാത്ത കോള്‍ സേവനവും ദിവസവും 1.5 ജിബി ഡാറ്റയും ലഭ്യമാകുന്ന 28 ദിവസത്തെ 299 രൂപയുടെ പാക്കേജോ സ്വീകരിക്കുക വഴി തുടര്‍ന്ന് സേവനം ലഭ്യമാകും.

ഒന്നിലധികം പേര്‍ക്ക് ഉപയോഗിക്കാനും പൂര്‍ണമായും പ്രൈം വീഡിയോ സേവനം ലഭിക്കുന്നതിനും സ്മാര്‍ട് ടിവി, എച്ച്ഡി യുഎച്ച്ഡി നിലവാരത്തില്‍ വീഡിയോകള്‍ ലഭിക്കാനും പ്രൈം മ്യൂസിക്കിനൊപ്പം ആഡ് ഫ്രീ മ്യൂസിക്, ആമസോണ്‍ ഡോട്ട് ഇന്‍ ഫാസ്റ്റ് ഫ്രീ ഷിപ്പിങ് തുടങ്ങിയ അധിക സേവനങ്ങള്‍ ലഭിക്കുന്നതിനും 30 ദിവസത്തെ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കേണ്ടിവരും. 131 രൂപയാണ് ഇതിനായി നല്‍കേണ്ടി വരിക. അതല്ലെങ്കില്‍ 28 ദിവസത്തേക്ക് 349 രൂപയുടെ റീച്ചാര്‍ജ് പാക്കേജ് സ്വീകരിക്കാം. ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ്, പരിധികളില്ലാത്ത കോള്‍ സേവനം, ദിനം പ്രതി 2ജിബി ഡാറ്റ എന്നിവയാണ് 349രൂപയുടെ പാക്കേജ് മുന്നോട്ട് വെയ്ക്കുന്നത്.


Next Story

Related Stories