TopTop
Begin typing your search above and press return to search.

ഇന്ത്യയിൽ 50,000 പേർക്ക് താൽക്കാലികമായി ജോലി നൽകുമെന്ന് ആമസോൺ, കോവിഡ് കാലത്ത് ഓൺലൈൻ ഷോപ്പിംഗിൽ വലിയ വർദ്ധന

ഇന്ത്യയിൽ 50,000 പേർക്ക് താൽക്കാലികമായി ജോലി നൽകുമെന്ന് ആമസോൺ, കോവിഡ് കാലത്ത് ഓൺലൈൻ ഷോപ്പിംഗിൽ വലിയ വർദ്ധന

ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലാളികളെ വലിയ തോതില്‍ ആവശ്യമുള്ള സാഹചര്യത്തില്‍ ഇന്ത്യയില്‍ 50000 പേരെ താല്‍ക്കാലികമായി നിയമിക്കുമെന്ന് ആമസോണ്‍. ലോക്ക് ഡൗണ്‍ മൂലം ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ വലിയ വര്‍ദ്ധനയുണ്ടായ സാഹചര്യത്തിലാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ ആമസോണ്‍ ഇന്ത്യ തീരുമാനിച്ചത്. കോവിഡ് ലോക്ക് ഡൗണിൻ്റെ ആദ്യ ദിനങ്ങളില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് പൊതുവെ കുറഞ്ഞിരുന്നു. ഇത് ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് വലിയ ക്ഷീണമായിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്തതോടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനാണ് ഓണ്‍ലൈന്‍ ചില്ലറ വ്യാപാര കമ്പനികളുടെ തീരുമാനം.

കോവിഡ് കാലത്ത് പരമാവധി പേര്‍ക്ക് തൊഴില്‍ നല്‍കാനും അവര്‍ക്ക് സുരക്ഷിതമായ തൊഴില്‍സാഹചര്യമൊരുക്കാനുമാണ് ശ്രമിക്കുന്നത് എന്ന് ആമസോണ്‍ കസ്റ്റമര്‍ ഫുള്‍ഫില്‍മെന്റ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് അഖില്‍ സക്‌സേന എന്‍ഡിടിവിയോട് പറഞ്ഞു. സാമൂഹ്യഅകലം പാലിച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നത്. ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്ററുകളിലാണ് 50000 പേരെ നിയമിക്കുക. ഡെലിവറി നെറ്റ് വര്‍ക്കിന്റെ ഭാഗമായി. രാജ്യത്ത് വിവിധ മേഖലകളിലെ കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. വാള്‍മാര്‍ട്ട് വാങ്ങിയ ഫ്‌ളിപ്പ് കാര്‍ട്ടില്‍ നിന്നും വലിയ മത്സരമാണ് ആമസോണ്‍ ഇന്ത്യയില്‍ നേരിടുന്നത്. ഇന്ത്യയില്‍ ഫുഡ് ഡെലിവറി ബിസിനസിലേയ്ക്ക് കടക്കാന്‍ ലക്ഷ്യമിടുന്നതായും 2025നകം 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും ആമസോണ്‍ നേരത്തെ അറിയിച്ചിരുന്നു. ഫുഡ് ഡെലിവറി രംഗത്ത് നിലവില്‍ സ്വിഗ്ഗി, സൊമാറ്റോ കമ്പനികളാണ് ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചിട്ടുള്ളത്.


Next Story

Related Stories