TopTop

ഇന്ത്യയില്‍ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ആമസോണ്‍ മേധാവി

ഇന്ത്യയില്‍ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ആമസോണ്‍ മേധാവി

ഇന്ത്യയില്‍ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ആമസോണ്‍ മേധാവി ജെഫ് ബെസോസ്. രാജ്യത്തെ ചെറുകിട, ഇടത്തരം ബിസിനസ് മേഖല ഡിജിറ്റൈസ് ചെയ്യുന്നതിനായി ഏതാണ്ട് ഏഴായിരം കോടിയോളം രൂപയുടെ നിക്ഷേപമാണ് ജെഫ് ബെസോസ് നടത്തുന്നത്. 2025 ടെ പത്ത് ബില്യണ്‍ ഡോളറിന്റെ മേക് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ ആമസോണിന് കയറ്റുമതി ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ആമസോണിന്റെ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ജെഫ് ബെസോസ്. നേരത്തെ 550 കോടി ഡോളര്‍ ആമസോണ്‍ ഇന്ത്യയില്‍ നിക്ഷേപിച്ചിരുന്നു.

'ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്. ഈ രാജ്യത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. ലോകത്തെ ഏറ്റവും വലുതും പ്രായമേറിയതുമായ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഖ്യമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട സഖ്യം,' എന്നും ജെഫ് ബെസോസ് അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ എത്തിയ ജെഫ് ബെസോസ് മുകേഷ് അംബാനി, രത്തന്‍ ടാറ്റ, ഷാരൂഖ്ഖാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.


Next Story

Related Stories