Top

എപിഎല്‍ അപ്പോളോ ദക്ഷിണേന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നു

എപിഎല്‍ അപ്പോളോ ദക്ഷിണേന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നു

പ്രമുഖ പ്ലംബിംഗ്, അഗ്രി, സാനിറ്ററി (സിപിവിസി, യുപിവിസി) ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ അപ്പോളോ പൈപ്പ്‌സ് ലിമിറ്റഡ് ദക്ഷിണേന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനി ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് വന്‍തോതില്‍ സിപിവിസി, യുപിവിസി ഉത്പാദന ശേഷിയുള്ള പ്ലാന്റ് ആരംഭിച്ചു. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള ഉല്‍പ്പന്ന വിതരണം ഈ യൂണിറ്റ് നിറവേറ്റുമെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

അപ്പോളോ പൈപ്‌സ് ലിമിറ്റഡ് വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയില്‍ ശക്തമായ സാന്നിധ്യമാണ്. ദക്ഷിണേന്ത്യയിലെ വിപുലീകരണത്തിന്റെ ഭാഗമായി കേരളം തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുതിയ ഉല്പാദന കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. ഗുണനിലവാരം, ഉപഭോക്തൃ സംതൃപ്തി, തുടര്‍ച്ചയായുള്ള പുതുമ എന്നിവയാണ് തങ്ങളുടെ പ്രധാന ലക്ഷ്യങ്ങള്‍. പ്രാദേശികമായി തൊഴില്‍ നല്‍കികൊണ്ടുള്ള വിപുലീകരണ പദ്ധതികളാകും എപിഎല്‍ നടപ്പിലാക്കുകയെന്നും പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. സാനിറ്ററി ശ്രേണിയിലെ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ദ്ധിച്ച സാഹചര്യത്തില്‍ സാനിറ്ററി വിഭാഗത്തില്‍ പ്രവേശിച്ചു.

'2021 ഓടെ 1,25,000 മെട്രിക് ടണ്ണുകളുടെ ആഭ്യന്തര ഉല്‍പാദന ലക്ഷ്യം കൈവരിക്കാന്‍ ആഗ്രഹിക്കുന്നു. ഹരിത സാങ്കേതികവിദ്യകള്‍ സ്വീകരിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് എപിഎല്‍ മുന്‍തൂക്കം നല്‍കുന്നു. ഞങ്ങളുടെ വാര്‍ഷിക ശേഷി നിലവില്‍ 60,000 മെട്രിക് ടണ്ണാണ്, അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയാക്കുന്നതിനാണ് ലക്ഷ്യം വെയ്ക്കുന്നത്.'' എപിഎല്‍ അപ്പോളോ പൈപ്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ സമീര്‍ ഗുപ്ത ചൂണ്ടിക്കാട്ടി.


Next Story

Related Stories