മിഡില്‍ ഈസ്റ്റ് ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ലീഡര്‍ഷിപ്പ് അവാര്‍ഡ് ഏരീസ് ഗ്രൂപ്പിന് ലഭിച്ചു. 'ബെസ്റ്റ് ബ്രാന്‍ഡ് ' പുരസ്കാരമാണ് ഗ്രൂപ്പിന് ലഭിച്ചതെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വ്യക്തികളോ ,കൂട്ടായ്മകളോ സ്ഥാപനങ്ങളോ വിപണനരംഗത്ത് കാഴ്ചവയ്ക്കുന്ന മികവുകള്‍ക്കാണ് ഈ പുരസ്കാരം നല്‍കിവരുന്നത്. പുരസ്കാരം കൈവരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും സി ഇ ഒ യുമായ ഡോ. സോഹന്‍ റോയ് പറഞ്ഞു. ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാര്‍ജ ആസ്ഥാനമായി തുടക്കം കുറിച്ച ഏരീസ് ഗ്രൂപ്പിന് ഇന്ന് പതിനാറു രാജ്യങ്ങളിലായി അറുപതോളം വിവിധ കമ്പനികളും സ്ഥാപനങ്ങളും ഉണ്ട്.
മിഡില്‍ ഈസ്റ്റ് ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ലീഡര്‍ഷിപ്പ് പുരസ്ക്കാരം ഏരീസ് ഗ്രൂപ്പിന്

Next Story