TopTop

രണ്ടുദിവസം അഖിലേന്ത്യ ബാങ്ക് പണിമുടക്ക്, ബജറ്റ് ദിനത്തിൽ ഇടപാടുകൾ സ്തംഭിക്കും

രണ്ടുദിവസം അഖിലേന്ത്യ ബാങ്ക് പണിമുടക്ക്, ബജറ്റ് ദിനത്തിൽ ഇടപാടുകൾ സ്തംഭിക്കും

ശമ്പള പരിഷ്‌ക്കരണം അടക്കമുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ച്‌ സംയുക്ത ബാങ്കിങ്‌ യൂണിയൻ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ സൂചനാ പണിമുടക്ക്‌ നടത്തും. ബാങ്കിങ് മേഖലയിലെ തൊഴിലാളി സംഘടനകളായ ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ, എഐബിഒഎ, ഐഎൻബിഇഎഫ്‌, ഐഎൻബിഒസി, എൻഒബിഡബ്ല്യു, എൻഒബിഒ തുടങ്ങിയവ സംയുക്തമായാണ്‌ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ജനുവരി 8 ന് നടന്ന ദേശീയ പണിമുടക്കിന് പിന്നാലെ ഈ മാസം ബാങ്കിങ് ജീവനക്കാർ പങ്കെടുക്കുന്ന രണ്ടാത്തെ സമരമാണിത്.

ജീവനക്കാരുടെ പ്രശ്നങ്ങൾ ചർ‌ച്ചചെയ്യാൻ ഇന്ത്യൻ ബാങ്ക്‌സ്‌ അസോസിയേഷനുമായി നടത്തിയ യോഗങ്ങളിൽ തീരുമാനമാകാത്തതിനെത്തുടർന്നാണ്‌ പണിമുടക്കിന്‌ ആഹ്വാനം നൽകിയത്‌. ഇതോടെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് ബാങ്കുകൾ അടഞ്ഞ് കിടക്കുമെന്നതും ശ്രദ്ധേയമാണ്. ജനുവരി 31, ഫെബ്രുവരി 1 എന്നീ ദീവസങ്ങൾക്ക് പുറമെ മാർച്ച്‌ 11,12,13 തീയതികളിലും സൂചനാ പണിമുടക്ക്‌ നടത്താൻ സംയുക്ത യൂണിയൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

എന്നാൽ തൊഴിലാളികൾ ഉന്നിയിക്കുന്ന ആവശ്യങ്ങൾക്ക് അതിനുള്ളിൽ പ്രശ്‌നങ്ങൾക്ക്‌ പരിഹാരമായില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ അനിശ്‌ചിതകാല സമരത്തിലേക്ക്‌ പോകാനാണ്‌ ജീവനക്കാരുടെ തീരുമാനം.


Next Story

Related Stories