ധനമന്ത്രിയുടെ കേന്ദ്ര ബജറ്റ് പ്രഭാഷണം ആംഭിച്ചതിന് തൊട്ട്പിന്നാലെ ഓഹരി വിപണിയില്‍ മുന്നേറ്റം. തുടര്‍ച്ചയായി ആറുദിവസത്തെ നഷ്ടത്തിനൊടുവിലാണ് വിപണിയില്‍ നേട്ടം.സെന്‍സെക്സ് നിലവില്‍ 998 പോയിന്റിന്റെ നേട്ടമാണുണ്ടാക്കിയത്. നിഫ്റ്റി 260 പോയിന്റും ഉയര്‍ച്ച രേഖപ്പെടുത്തി. ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികള്‍ക്ക് അനുകൂലമായ പ്രഖ്യാപനങ്ങള്‍ വന്നത് അനുബന്ധ ഓഹരികക്ക് മികച്ച മുന്നേറ്റത്തിനു വഴിയൊരുക്കി.
സെന്‍സെസ്, നിഫ്റ്റി സൂചികകളില്‍ ഇതിനകം 2 ശതമാനത്തിന്റെ മുന്നേറ്റം പ്രകടമായിക്കഴിഞ്ഞു. 46617.95ല്‍ കഴിഞ്ഞ ദിവസം ക്ലോസ് ചെയ്ത സെന്‍സെക്സ് 45433.65ലായിരുന്നു ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റാന്‍ കമ്പനി, ഐസിഐസിഐ ബാങ്ക്, ഐഒസി, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി, ഗെയില്‍, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ലൈഫ്, ടിസിഎസ്, ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.