TopTop
Begin typing your search above and press return to search.

ഉള്ളിക്ക് ക്ഷാമം, രാജ്യത്ത് നിന്നുള്ള കയറ്റുമതി നിരോധിച്ചു

ഉള്ളിക്ക് ക്ഷാമം, രാജ്യത്ത് നിന്നുള്ള കയറ്റുമതി നിരോധിച്ചു

ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു. ആഭ്യന്തര വിപണിയില്‍ ഉള്ളിക്ക് ക്ഷാമവും വിലക്കയറ്റവും നേരിട്ടതിനെ തുടര്‍ന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ് തീരുമാനം. രാജ്യത്ത് നിന്നുള്ള എല്ലാ വിഭാഗം ഉള്ളിയുടേയും കയറ്റുമതി അടിയന്തിരമായി നിര്‍ത്തിവച്ചെന്നാണ് അറിയിപ്പ്. ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് ഉള്ളി അധികവും കയറ്റി അയച്ചിരുന്നത്.

ആഭ്യന്തര വിപണിയിലെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനും ചരക്കുകളുടെ വില പരിശോധിക്കുന്നതിനും ലക്ഷ്യമിട്ടാണ് അടിയന്തിര ഇടപെടല്‍. മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, ബീഹാര്‍, ഗുജറാത്ത് എന്നിവയാണ് രാജ്യത്ത് കുടുതല്‍ ഉള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍. രണ്ട് സീസണുകളിലായാണ് വിളവെടുപ്പ. രാജ്യത്തെ മൊത്തം ഉള്ളി വിളയുടെ 40 ശതമാനം ഖാരിഫ് സീസണിലും ബാക്കിയുള്ളവ റാബി സീസണിലുമാണ് ഉത്പാദിപ്പിക്കുന്നത്. ഇത്തവണ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ കനത്ത മഴ ഉള്ളിക്കര്‍ഷകര്‍ക്ക് തിരിച്ചടി ആയിരുന്നു.

ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് ഡല്‍ഹി ഉള്‍പ്പെടെയുള്ള മേഖലയില്‍ കിലോയ്ക്ക് നാല്പത് രൂപ എന്ന നിലയില്‍ വില ഉയര്‍ന്നിരുന്നു. ഉള്ളിയുടെ മൊത്ത വിലക്കയറ്റം ഓഗസ്റ്റില്‍ (-) 34.48 ശതമാനമായിരുന്നു.

Next Story

Related Stories