TopTop
Begin typing your search above and press return to search.

ലോക്ക്ഡൗണില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ഉരുക്ക് കയറ്റുമതി ചെയ്തത് ചൈനയിലേക്ക്

ലോക്ക്ഡൗണില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ഉരുക്ക് കയറ്റുമതി ചെയ്തത് ചൈനയിലേക്ക്

ഏപ്രില്‍, മെയ് മാസങ്ങളില്‍, കോവിഡ് -19 നെ തുടര്‍ന്ന് ഇന്ത്യ കടുത്ത നിയന്ത്രണങ്ങളിലായിരിക്കെ ഇന്ത്യന്‍ സ്റ്റീല്‍ കമ്പനികള്‍ ഏറ്റവും കൂടുതല്‍ ഉരുക്ക് കയറ്റി അയച്ചത് ചൈനയിലേക്ക്. ജോയിന്റ് പ്ലാന്റ് കമ്മിറ്റി (ജെപിസി) കണക്കുകള്‍ പ്രകാരം, 2020 ഏപ്രില്‍ 1 നും മെയ് 31,2020 നും ഇടയില്‍ ചൈനയിലേക്കുള്ള കയറ്റുമതിയുടെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 440,000 ടണ്ണായിരുന്നു. ഇന്ത്യന്‍ ഉരുക്ക് കയറ്റുമതിയുടെ 48 ശതമാനവും ചൈനയിലേക്കായിരുന്നുവെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് റിപോര്‍ട്ട് ചെയ്തത്. മൊത്തം ഫിനിഷ്ഡ് സ്റ്റീല്‍ കയറ്റുമതി 1.7 ദശലക്ഷം ടണ്ണും സെമി 1.3 ദശലക്ഷം ടണ്ണുമാണ്. ഉരുക്ക് കയറ്റുമതിയില്‍, വിയറ്റ്‌നാമിലേക്കുള്ള അളവ് കൂടുതലായിരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ ഇന്ത്യന്‍ ഫിനിഷ്ഡ് സ്റ്റീല്‍ കയറ്റുമതി 76 ശതമാനം വര്‍ധിച്ചതായി ഇക്ര സീനിയര്‍ വൈസ് പ്രസിഡന്റ് ജയന്ത റോയ് പറഞ്ഞു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈന 440,000 ടണ്‍ സ്റ്റീല്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തു. ഇറക്കുമതിയില്‍ 60 ശതമാനത്തിന്റെ വര്‍ധനവാണ് ചൈനയില്‍ ഉണ്ടായത്. ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ കയറ്റുമതിയില്‍ മൂന്നിരട്ടി വര്‍ധനവുണ്ടായി ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്ത് ഇരുമ്പുരുക്ക് ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. മാര്‍ച്ച് അവസാനം ടണ്ണിന് 83 ഡോളറായിരുന്നു ഇരുമ്പ് ഉരുക്കിന്റെ വില. എന്നാല്‍ ഇപ്പോഴത് ടണ്ണിന് 103 ഡോളറിലേക്ക് എത്തി. ചൈനയിലെ ആഭ്യന്തര വിപണിയില്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന ഉരുക്കിന്റെ വില വന്‍തോതില്‍ ഉയര്‍ന്നതും ഇന്ത്യക്ക് നേട്ടമായി.


Next Story

Related Stories