TopTop
Begin typing your search above and press return to search.

പ്ലാസ്റ്റിക് മുക്ത ജലാശയത്തിനായി നീലഹരിതസേനയില്‍ അംഗമാകാം

പ്ലാസ്റ്റിക് മുക്ത ജലാശയത്തിനായി നീലഹരിതസേനയില്‍ അംഗമാകാം

ജലാശയങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കാനുള്ള യജ്ഞത്തില്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) നീലഹരിതസേനയുടെ ഭാഗമാകാന്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും അവസരം. കായലുകളും തോടുകളും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ജലാശയങ്ങളുടെ സന്തുലനാവസ്ഥയെ ദോശകരമായി ബാധിക്കുന്ന പശ്ചാത്തലത്തില്‍ സിഎംഎഫ്ആര്‍ഐ നടപ്പിലാക്കിവരുന്ന നിര്‍മലധാര പദ്ധതിയുടെ ഭാഗമാണ് നീലഹരിതസേന.

സിഎംഎഫ്ആര്‍ഐയുടെ ഗവേഷക സംഘത്തിനൊപ്പം ചേര്‍ന്ന് ബോധവല്‍കരണമടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് നീലഹരിതസേനയുടെ ദൗത്യം. ബിരുദ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് സേനയുടെ ഭാഗമാകാം. കൊച്ചി നഗരസഭ, എളങ്കുന്നപ്പുഴ മുളവുകാട് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ജലാശയങ്ങളിലാണ് ഇപ്പോള്‍ നിര്‍മലധാര പദ്ധതി നടപ്പിലാക്കുന്നത്. വിജയകരമാണെന്ന് തെളിഞ്ഞാല്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറയുന്നത് കാരണം പൊതുജലാശയങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുകയും മത്സ്യ-ചെമ്മീന്‍ കൃഷി പോലുള്ളവക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്തപ്പോഴാണ് സിഎംഎഫ്ആര്‍ഐയിലെ പരിസ്ഥിതി ഗവേഷണ വിഭാഗം നിര്‍മലധാര പദ്ധതിക്ക് രൂപം നല്‍കിയത്. ഒരുകാലത്ത് സമൃദ്ധമായ രീതിയില്‍ ചെമ്മീന്‍കൃഷി നടന്നിരുന്ന ജലാശയങ്ങള്‍ പ്ലാസ്റ്റിക്കുകളുടെ ആധിക്യം മൂലം ഉപയോഗശൂന്യമാകുന്ന അവസ്ഥയാണുള്ളത്. മാത്രമല്ല, കെട്ടിക്കിടക്കുന്ന ജലാശയങ്ങളില്‍ പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അണുക്കളുടെ സാന്നിധ്യവും സിഎംഎഫ്ആര്‍ഐയിലെ ഗവേഷക സംഘം കണ്ടെത്തിയിരുന്നു. മാലിന്യങ്ങള്‍ നീക്കി ജലാശയങ്ങളുടെ ഒഴുക്കും ആവാസവ്യവസ്ഥയും പൂര്‍വസ്ഥിതിയിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

നീലഹരിതസേനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവവര്‍ vasantkripa@gmail.com എന്ന ഇമെയിലില്‍ സിഎംഎഫ്ആര്‍ഐയുടെ പരിസ്ഥിതി വിഭാഗം മേധാവിയെ അറിയിക്കണം. ഫോണ്‍ 9495317131. തൃപ്തികരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് സിഎംഎഫ്ആര്‍ഐയുടെ അംഗീകാരപത്രം നല്‍കും.


Next Story

Related Stories