TopTop

കൊറോണ: ചൈനയിലേക്കുള്ള ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതിയെ ബാധിക്കില്ലെന്ന് എംപിഇഡിഎ

കൊറോണ: ചൈനയിലേക്കുള്ള ഇന്ത്യന്‍ സമുദ്രോത്പന്ന   കയറ്റുമതിയെ ബാധിക്കില്ലെന്ന് എംപിഇഡിഎ

ചൈനയിലെ കൊറോണ വൈറസ് ബാധ ആ രാജ്യത്തേക്കുള്ള ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതിയെ പ്രതികൂലമായി ബാധിക്കില്ലെന്ന് സമുദ്രോപ്തന്ന കയറ്റുമതി വികസന അതോറിറ്റി(എംപിഇഡിഎ) വ്യക്തമാക്കി. നടപ്പു സാമ്പത്തിക വര്‍ഷത്തെ ചൈനയിലേക്കുള്ള ഇന്ത്യന്‍ സമുദ്രോത്പന്നത്തിന്റെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇക്കാലയളവിലുണ്ടായിരുന്നതിലും ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്ന് എംപിഇഡിഎ ചെയര്‍മാന്‍ കെ എസ് ശ്രീനിവാസ് പത്രക്കുറിപ്പില്‍ പറഞ്ഞു.

2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 1032 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ മൂല്യം വരുന്ന 2,42,218 ടണ്‍ സമുദ്രോത്പന്നമാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. അതിനു മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 589 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ മൂല്യം വരുന്ന 1,65, 950 ടണ്ണായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമുദ്രോത്പന്നത്തിന്റെ കയറ്റുമതി അളവില്‍ 46 ശതമാനത്തിന്റെയും മൂല്യത്തില്‍ 75 ശതമാനത്തിന്റെയും വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ ചെമ്മീന്‍ ഉപഭോഗം കുറയുമോയെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചൈനീസ് ഉപഭോക്താക്കള്‍ ഇന്ത്യയില്‍ നിന്നുള്ള മറ്റ് സമുദ്രോത്പന്നങ്ങളില്‍ താത്പര്യം പ്രകടിപ്പിക്കാനാണ് സാധ്യതയെന്നും എംപിഇഡിഎ ചെയര്‍മാന്‍ പറഞ്ഞു.


Next Story

Related Stories