TopTop
Begin typing your search above and press return to search.

സിനിമകള്‍, ഹ്രസ്വചിത്രങ്ങള്‍, വെബ് സീരീസുകള്‍ എന്നിവ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍; പുതിയ ഡിജിറ്റല്‍ സ്ട്രീമിംഗ് സംരംഭം

സിനിമകള്‍, ഹ്രസ്വചിത്രങ്ങള്‍, വെബ് സീരീസുകള്‍ എന്നിവ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍; പുതിയ ഡിജിറ്റല്‍ സ്ട്രീമിംഗ്  സംരംഭം

ദക്ഷിണേന്ത്യയിലെ പ്രമുഖ ബിസിനസ് ഫെസിലിറ്റേഷന്‍ സര്‍വീസായ ബ്ലൂ ഓഷ്യന്‍, പ്രൊഡ്യൂസറും, ഡയറക്ടറുമായ ആനന്ദ് കുമാര്‍ നേതൃത്വം നല്‍കുന്ന മുംബൈ ആസ്ഥാനമായുള്ള പ്രൊഡക്ഷന്‍ ഹൗസായ ആനന്ദ് കുമാര്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി കൈകോര്‍ത്തുകൊണ്ട് ഡിജിറ്റല്‍ ബ്രാന്‍ഡിംഗ് കോണ്‍ടെന്റ് സംരംഭം ആരംഭിക്കുന്നു. എക്‌സ്‌ക്ലൂസീവ് ദക്ഷിണേന്ത്യന്‍ സിനിമകള്‍, ഹ്രസ്വചിത്രങ്ങള്‍, വെബ് സീരീസുകള്‍ എന്നിവ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ എത്തിക്കുന്നതിന് ഇത് സൗകര്യമൊരുക്കുന്നതായി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ലോക്ക് ഡൗണിനുശേഷം സോഷ്യല്‍ മീഡിയയും ചെറിയ ഡിജിറ്റല്‍ സ്‌ക്രീനും വളരെ പെട്ടന്നുതന്നെ വിനോദത്തിനുള്ള പ്രധാന പ്ലാറ്റ്ഫോമായി മാറിയതിനുശേഷം വിനോദ ഉപഭോഗരീതികളിലും, മുന്‍ഗണനകളിലുമുള്ള ചലനാത്മക മാറ്റം ശ്രദ്ധേയമാണെന്നും പത്രക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. 'ഡിജിറ്റല്‍ ഉള്ളടക്കമാണ് പുതിയ പ്രവണത, അത് അപ്രതീക്ഷിത വേഗതയില്‍ പ്രേക്ഷകരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. ഈ സഹകരണത്തോടെ, ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് പുതിയ വഴികള്‍ തുറക്കും.'' ആനന്ദ് കുമാര്‍ പറഞ്ഞു.ഡിജിറ്റല്‍ മാധ്യമ പ്ലാറ്റുഫോമുകള്‍ക്ക് ഇണങ്ങുന്ന തരത്തിലുള്ള ഏറ്റവും മികച്ച ഉള്ളടക്കങ്ങളുടെ വിളനിലമാണ് ദക്ഷിണേന്ത്യന്‍ വിനോദ വ്യവസായമെന്ന് ബ്ലൂ ഓഷ്യന്‍ ബിസിനസ് കണ്‍സള്‍ട്ടന്‍സിയുടെ സ്ഥാപകനും ചെയര്‍മാനുമായ ബെന്‍സി അറക്കലും പറഞ്ഞു.


Next Story

Related Stories