TopTop
Begin typing your search above and press return to search.

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് അറ്റാദായത്തില്‍ 41 ശതമാനം വര്‍ധന

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് അറ്റാദായത്തില്‍ 41 ശതമാനം വര്‍ധന

സെപ്റ്റംബര്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് അറ്റാദായത്തില്‍ 41.09 ശതമാനം വര്‍ധന. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 92.44 കോടി രൂപയുടെ അറ്റാദായം ഇത്തവണ 130.42 കോടി രൂപയായി. ഈ കാലയളവില്‍ 35.06 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ബാങ്കിന്റെ ബിസിനസ് 15,582 കോടി രൂപയിലെത്തി. നിക്ഷേപങ്ങള്‍ 35.38 ശതമാനം വര്‍ധിച്ച് 8208 കോടി രൂപയായതായും അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

''കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ മാന്ദ്യത്തില്‍ നിന്നും സൂക്ഷ്മ, ചെറുകിട സംരംഭകര്‍ കരകയറിത്തുടങ്ങി എന്നാണ് ഈ വളര്‍ച്ചാ ഫലം കാണിക്കുന്നത്. ഇത് സമ്പദ്വ്യവസ്ഥയ്ക്ക് ഗുണപരമായ ഒരു സൂചനയാണ്,'' ഇസാഫ് സ്്മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു.

വായ്പകള്‍ 34.70 ശതമാനം വര്‍ധിച്ച് 7374 കോടി രൂപയിലെത്തി. മൊത്തം വായ്പകളിലെ നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 1.76 ശതമാനമെന്ന നിരക്കില്‍ നിന്നും ഇത്തവണ 1.32 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 0.62 ശതമാനത്തില്‍ നിന്നും 0.19 ശതമാനമായും കുറഞ്ഞു. വായ്പകളിന്‍മേലുള്ള നീക്കിയിരുപ്പ് അനുപാതം 81.53 ശതമാനത്തില്‍ നിന്നും 93.45 ശതമാനമായി മെച്ചപ്പെട്ടു. മൂലധന പര്യാപ്തതാ അനുപാതം 24.29 ശതമാനമാണ്.സെപ്തംബര്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ ഇസാഫ് 29 പുതിയ ശാഖകള്‍ തുറന്നു. ഇതോടെ 19 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ശാഖകളുടെ എണ്ണം 483 ആയി.


Next Story

Related Stories