TopTop
Begin typing your search above and press return to search.

രണ്ടായിരം കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തില്‍ നിന്നും ഉദ്ഭവിച്ച വ്യാജ വീഡിയോ മഹാരാഷ്ട്രയിലെ കോഴി വ്യവസായത്തെ തകര്‍ത്തതെങ്ങനെ?

രണ്ടായിരം കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തില്‍ നിന്നും ഉദ്ഭവിച്ച വ്യാജ വീഡിയോ മഹാരാഷ്ട്രയിലെ കോഴി വ്യവസായത്തെ തകര്‍ത്തതെങ്ങനെ?

കഴിഞ്ഞ ജനുവരിയിൽ കൊറോണ എന്ന പേരുള്ള ഒരു പകർച്ചവ്യാധി ചൈനയിൽ വ്യാപകമായി പടരുന്നുണ്ടെന്നറിയിച്ചുകൊണ്ടു ള്ള ഒരു വീഡിയോ ഇന്ത്യയിലെ വാട്സ്ആപ് ഗ്രൂപുകളിൽ. പ്രചരിച്ചിരുന്നു. വീഡിയോയുടെ ആദ്യഭാഗത്ത്‌ വിശദീകരിച്ച പല കാര്യങ്ങളും സത്യമായിരിക്കുമ്പോൾ തന്നെ ഈ പകർച്ചവ്യാധിയുടെ കാരണമായി അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രസ്തുത വീഡിയോ പ്രചരിപ്പിച്ചത്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം കോഴിയിറച്ചിയിൽ നിന്നാണെന്നായിരുന്നു വീഡിയോയുടെ രണ്ടാം ഭാഗം പറഞ്ഞു വച്ചിരുന്നത്.

വീഡിയോയുടെ ഉത്ഭവത്തെ കുറിച്ചന്വേഷിച്ചുകൊണ്ടിരിക്കു ന്ന മഹാരാഷ്ട്ര സൈബർ സെല്ലിന്റെ അഭിപ്രായപ്രകാരം, ബംഗാളിലെ മിഡ്‌നാപ്പൂർ ജില്ലയിലെ ഏതോ ഉൾഗ്രാമത്തില്‌നിന്നും നിർമ്മിക്കപ്പെടുകയും പ്രചരണമാരംഭിക്കുകയും ചെയ്ത വീഡിയോ ബീഹാറിന്റെ അതിർത്തി പ്രദേശങ്ങളിലൂടെ വന്നു രാജ്യമൊട്ടുക്ക് പ്രചരിക്കുമ്പോഴേക്കും അതിൽ പലതരത്തിലുള്ള കൂട്ടിച്ചേർക്കലുകളും എഡിറ്റിങ്ങും നടന്നു വലിയതോതിലുള്ള അസത്യ പ്രചാരണമായിത്തീർന്നിരുന്നു.

ജനങ്ങളുടെ ഇടയിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞ ഈ വീഡിയോവിലെ വിവരങ്ങൾ ഒട്ടേറെപ്പേർ അന്ധമായി വിശ്വസിക്കുകയും ചെയ്തു. സർക്കാരാകട്ടെ ഇത്തരം കള്ളപ്രചാരണങ്ങളെയും, ജനങ്ങളുടെ ഭയത്തെയും ദൂരീകരിക്കുവാൻ ഒരു നടപടിയും സ്വീകരിച്ചതുമില്ല. നിരുപദ്രവകരം എന്ന് തോന്നാവുന്ന ഈ വീഡിയോ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇറച്ചിക്കോഴി വ്യവസായത്തെ ആകെ താറുമാറാക്കിയിരിക്കുകയാണ്. വീഡിയോ പ്രചരിപ്പിച്ച ആൾക്കെതിരെ പൂനെ സൈബർ സെല്ലിൽ പരാതി കൊടുത്തതിന്റെ ഭാഗമായി അവർ അന്വേഷിക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തുവെങ്കിലും തുടര്‍ നടപടികളെടുവാൻ വിസമ്മതിക്കുന്നതായിട്ടാണറിയാ ൻ കഴിഞ്ഞത്. വീഡിയോ ഉത്ഭവിച്ച മിഡ്നാപൂരിൽ നിന്നും 2000 കിലോമീറ്റര് അകലെ, മഹാരാഷ്ട്രയുടെ ധന്വ താലൂക്കിൽ മുപ്പതോളം കോഴിഫാമുകൾ നടത്തുന്ന ഡോക്ടർ സുരേഷ് ബട്ലകരാണ് വീഡിയോയുടെ ആഘാതത്തിനാദ്യം ഇരയായവരിയിലൊരാൾ. ഒരു മൃഗഡോക്ടർ കൂടിയായ സുരേഷ് പറയുന്നു " ഫെബ്രുവരി തന്നെ ഈ വീഡിയോ ജനങ്ങൾക്കിടയിലുണ്ടാക്കിയ പ്രതികരണം കണ്ടുതുടങ്ങിയിരുന്നു. ഫോണിലൂടെയും നേരിട്ടും ഒരുപാട് പേര്‍ കോഴിയിറച്ചി കഴിച്ചാലുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് അന്വേഷിക്കുകയുണ്ടായി. ദിവസങ്ങൾക്കുള്ളിൽ ഡീലര്‍മാരും ചെറുകിട വില്പനക്കാരും കോഴികളെയും മുട്ടകളും വാങ്ങുന്നതും നിർത്തി. ഇതെല്ലം സംഭവിച്ചത് ഏതാനും ചില ദിവസങ്ങൾക്കുള്ളിലായിരുന്നു" ഇതിനു ശേഷം കുറച്ചു ദിവസങ്ങൾകൂടി അദ്ദേഹം തുടരുവാൻ ശ്രമിച്ചുവെങ്കിലും വിജയിക്കാത്തതിനാൽ ഒന്നേമുക്കാൽ ലക്ഷം കോഴികുഞ്ഞുങ്ങളെയും വിരിയിക്കാനായി വച്ചിരുന്ന ഏകദേശം പന്ത്രണ്ടു ലക്ഷം കോഴിമുട്ടകളും ധനുവയിലെ ഗഞ്ചഡ് ഫാമിൽ വച്ച് .നശിപ്പിക്കേണ്ടതായിവന്നു. "ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിനും ഒരു പരിധിയുണ്ട് ആകെയുള്ള രണ്ടു ഫർണസുകൾ ഉപയോഗിച്ച് വിരിഞ്ഞിറങ്ങിയ നാലഞ്ചു ലക്ഷം കോഴിക്കുഞ്ഞുങ്ങളെ നശിപ്പിച്ചു കളഞ്ഞു . അടവച്ചു വിരിയിക്കാനായി വച്ചിരുന്ന ഏകദേശം പന്ത്രണ്ടു ലക്ഷത്തോളം കോഴിമുട്ടകൾ ഫാമിനടുത്തുള്ള പറമ്പിൽ കുഴിച്ചിടുകയാണുണ്ടായത് . " ഏകദേശം ആറുകോടി രൂപയുടെ നഷ്ടമാണ് സുരേഷിന് കഴിഞ്ഞ ഏതാനും ദിവസങ്ങൾ കൊണ്ടുണ്ടായത്. സംസ്ഥാനത്തിനന്റെ വിവിധ ഭാഗങ്ങളിൽ, കോഴിഫാം ഉടമകൾക്ക് ഇത്തരം കടുത്ത നടപടികൾ സ്വീകരിക്കേണ്ടതായി വന്നു. " ഈ പരിസ്ഥിതിയിൽ വിരിഞ്ഞിറങ്ങുന്ന കോഴിക്കുഞ്ഞുങ്ങളെ പോറ്റിനിർത്തുക എന്നത് കൂടുതൽ നഷ്ടം വരുന്ന കാര്യമാണ് , ഈയൊരവസരത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും നടപടികളുണ്ടാകുമെന്നു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു പക്ഷെ ഒന്നും തന്നെ സംഭവിച്ചില്ല. " കോഴി ഫാം ഉടമ ഇമ്രാൻ ഹാഷിം പറഞ്ഞു. കന്നുകാലിവളർത്തൽ, മത്സ്യബന്ധനം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രിയായ ഗിരീ രാജ് സിംഗ് ഏകദേശം 1500 മുതൽ 2000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഓരോ ദിവസവും ഈ മേഖല നേരിട്ടുകൊണ്ടിരിക്കുന്നത് എന്ന് പ്രസ്താവിച്ചിരുന്നു. എന്നാൽ ഫാം ഉടമകളുടെയും ഡീലര്‍മാരുടെയും നിഗമനപ്രകാരം മഹാരാഷ്ട്രയിൽ മാത്രം ഏകദേശം 500 മുതൽ 600 കോടി രൂപയുടെ നഷ്ടമാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. "ഫാം ഉടമകളുടെ സംഘടനാ പ്രതിനിധികൾ കേന്ദ്ര- സംസ്ഥാന സർക്കാർ അധികൃതരുമായി ചർച്ചകൾ നടത്തുകയും സ്ഥിതി മെച്ചപ്പെടുത്തുവാനുമുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപെട്ടുകൊണ്ടിരിക്കുന്നുണ്ട്. ഞങ്ങളുടെ പ്രശ്നങ്ങൾ അവർ കാര്യമായി പരിഗണിക്കുന്നതേയില്ല. 160 രൂപയ്ക്കു വിറ്റുകൊണ്ടിരുന്ന കോഴിയിറച്ചിക്കു ഇപ്പോൾ വെറും നാല്പതോ അമ്പതോ രൂപയാണ് ലഭിക്കുന്നത്. ഞങ്ങൾ ചിലവാക്കുന്ന പണത്തിന്റെ പകുതി പോലും മാർക്കറ്റ് വിലയിൽ നിന്നും ലഭിക്കുന്നില്ല".താനെ ജില്ലയിലെ ഹാച്ചറി (അട വയ്പുകേന്ദ്രം)ഉടമയായ ധീരജ് പറഞ്ഞു. "ഈ മേഖല നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തകർച്ചയാണിത്, രണ്ടായിരത്തിൽ പന്നിപ്പനി പടര്‍ന്നുപിപിടിച്ചപ്പോൾ പോലും ഞങ്ങൾ ഇത്രയും വലിയ നഷ്ടം നേരിട്ടിട്ടില്ല" ഈ മേഖലയിൽ നാല്പതു വർഷത്തെ പരിചയവും വിപുലമായ കച്ചവട ശൃംഖലയുമുള്ള ഡോ സുരേഷ് അഭിപ്രായപ്പെടുന്നു. കോഴിയിറച്ചിയിൽ നിന്നുള്ള അണുബാധയെക്കുറിച്ചുള്ള ഭയം അന്നും വലിയതോതില്‍ തന്നെ നിലനിന്നിരുന്നു എന്നാൽ കിംവദന്തികളും തെറ്റായ വിവരങ്ങളും പടരുന്നതിന്റെ വേഗതയാണ് തന്നെ ഭയപ്പെടുത്തുന്നതെന്ന് സുരേഷ് ചൂണ്ടിക്കാണിക്കുന്നു. "അന്നൊക്കെ ആളുകൾ പറഞ്ഞും കേട്ടറിഞ്ഞുമാണ് ഇത്തരം വാർത്തകൾ പടർന്നിരുന്നത് അതിനൊരുപാട് കാലമെടുത്തിരുന്നതിനാൽ സർക്കാരിനിടപെടാനും കാര്യങ്ങളെ വരുതിക്ക് കൊണ്ടുവരുവാനും എളുപ്പമായിരുന്നു. എന്നാൽ ഇന്നാകട്ടെ യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു വീഡിയോ വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് സാമൂഹിക മാധ്യമങ്ങിലൂടെ ലോകമാകെ പ്രചരിച്ചത്, ഒരൊറ്റ വീഡിയോ മതി ലോകത്തെയാകെ പരിഭ്രമിപ്പിക്കുവാനും കീഴ്മേൽ മറിക്കുവാനും." രാജ്യമൊട്ടാകെ കോഴിയിറച്ചിയുടെ വിപണനത്തിലും വിലയിലും കനത്ത തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണെങ്കി ലും, കൂടുതലായി കോഴിയിറച്ചി ഉപയോഗിച്ചിരുന്ന പ്രദേശങ്ങളിലാണ് ശക്തമായ ആഘാതം കാണാൻ സാധിക്കുന്നത്. കേരളം, കർണാടകയുടെ ചില ഭാഗങ്ങൾ ഹൈദരാബാദ് എന്നിവിടങ്ങളിൽ കോഴിയിറച്ചിയുടെ വില 25 മുതൽ 30 രൂപ വരെ താഴ്ന്നു കഴിഞ്ഞിരിക്കുന്നുവെങ്കിലും വാങ്ങാൻ ആളില്ല. മുട്ടയുടെയും മറ്റു വൈറ്റ് മീറ്റിന്റെയും (പക്ഷികളുടെ മാംസം) കാര്യത്തിൽ ഇത് തന്നെയാണ് സ്ഥിതി. കഴിഞ്ഞ മാർച്ച് ആറിന് കന്നുകാലി വളർത്തൽ, മത്സ്യബന്ധനം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് മാംസഭക്ഷണം കഴിക്കുന്നതിൽ യാതൊരു സുരക്ഷാഭീഷണിയും ഉണ്ടാകില്ലെന്നൊരു പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത് മന്ത്രിയുടെ പ്രസ്താവന ഒരു മാസം വൈകിപ്പോയെന്നും, അതിനുള്ളിൽ സംഭവിക്കേണ്ട നഷ്ടമെല്ലാം സംഭവിച്ചുപോയെന്നുമാണ്. കോഴി ഫാം ഉടമകളെ മാത്രമല്ല ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്, മറിച്ചു ഈ വ്യവസായത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന ഒരു വലിയ ശൃംഖല തന്നെ കഴിഞ്ഞ ഒരു മാസത്തിൽ തകിടം മറിഞ്ഞിരിക്കുന്നു. കോഴിത്തീറ്റയായി ഉപയോഗിക്കുന്ന ചോളം, റാഗി തുടങ്ങിയ ധാന്യങ്ങൾ കർഷകരിൽ നിന്നും ഫാം ഉടമകൾ നേരിട്ടെടുക്കുകയാണ് പതിവ്. സർക്കാർ കണക്കുകൾ പ്രകാരം ഏകദേശം പത്തുകോടി കർഷകരാണ്, മത്സ്യബന്ധനം, കോഴിവളർത്തൽ കന്നുകാലി വ്യവസായങ്ങൾക്ക് വേണ്ട ധാന്യങ്ങളും കൃഷി ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുന്നത്. വർഷാവർഷം ഒന്നര ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ വാർഷികോത്പാദനത്തിൽ ഇവരുടെ പങ്ക്. .ഇതിനോടൊപ്പം തന്നെ ചോളവും സോയയും കൃഷി ചെയ്യുന്നവർ, കോഴികൾക്കുള്ള മരുന്നുകളും വാക്‌സിനുകളും തയ്യാറാക്കുന്നവർ തുടങ്ങി വലിയൊരു ശൃംഖല ഉൾപ്പെട്ടവരാണ് ഈ തകർച്ചയെ നേരിടുന്നത്. അഹമ്മദ് നഗറിൽനിന്നുള്ള ചോളം കർഷകനായ സിദ്ധാർത്ഥ് യാദവ് താൻ കോഴിത്തീറ്റയ്ക്കായി കൃഷിചെയ്ത ചോളം വില്കുവാനായി ഒരു മാസമായി കാത്തിരിക്കുകയാണ്. " സാധാരണ വാങ്ങുന്ന കച്ചവടക്കാർ ഞങ്ങളിൽ നിന്നും വാങ്ങുന്നത് അവസാനിപ്പിച്ചിരിക്കുന്നുവെന്നു മാത്രമല്ല തരാനുണ്ടായിരുന്ന ഒരുപാടു പണവും മുടങ്ങി കിടക്കുകയാണ്" സിദ്ധാർഥ് പറഞ്ഞു. കോഴി വളർത്തൽ കേന്ദ്രങ്ങളിലേക്ക്, കോഴിത്തീറ്റ യന്ത്രം, വെള്ളം നൽകാനുള്ള യന്ത്രങ്ങൾ, ഫാം ചൂടാകുന്നതിനും തണുപ്പിക്കുന്നതിനുമുള്ള യന്ത്രങ്ങൾ തുടങ്ങിയവ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നവരെയും ഈ മാന്ദ്യം ബാധിച്ചിട്ടുണ്ട്. ഇത്തരം കമ്പനികളിൽ പലതും കോഴി ഫാമുകൾക്കുള്ള ഉപകരണങ്ങൾ മാത്രം നിർമ്മിക്കുന്നവയാണ്, അവയുടെ കച്ചവടം നടന്നില്ലെങ്കിൽ ഇത്തരം സ്ഥാപനങ്ങൾക്ക് പ്രവർത്തനം അവസാനിപ്പിക്കുകയേ നിവർത്തിയുള്ളു. "ഞങ്ങളുടെ കമ്പനിയിലെ ജോലികൾ ഏറെ തൊഴിലാളികളെ ആവശ്യമുള്ളവയാണ്, ഇപ്പോൾ തങ്ങൾ തൊഴിലാളികൾക്കു ശമ്പളം നൽകി പിടിച്ചു നിർത്തുന്നുണ്ട് പക്ഷെ ഇതേ സ്ഥിതി തുടരുകയാണെങ്കിൽ ഞങ്ങൾക്ക് മറ്റു പദ്ധതികൾ നോക്കേണ്ടിവരും" ഫാമുകളിലേക്കു ഉപകരണങ്ങൾ നിർമ്മിക്കുന്ന സ്ഥാപനമായ ശ്രിനാട്ടെ ഇൻഡസ്ട്രീസ് ഉടമ ധീരജ് ശ്രിനാട്ടെ പറഞ്ഞു. പർവേസ് ഖാൻ എന്ന ഫാം തൊഴിലാളി മറ്റു 20- 25 സഹപ്രവർത്തകരോടൊപ്പം ചേർന്ന് കോഴികളെ തരം തിരിച്ചു കൊന്നൊടുക്കുകയാണ്. "ഒരു മാസം മുൻപ് ഞങ്ങൾ ചെയ്തിരുന്നതിൽ നിന്നും ഇരട്ടി ജോലിയാണ് ചെയ്തുകൊണ്ടിരിക്കുന്നത് ". "ചത്ത കോഴികളെ കൈകാര്യം ചെയ്യുന്നതും, ശുചീകരണ പ്രവർത്തികൾക്കിടയിൽ രക്തവുമായുള്ള നിരന്തര സമ്പർക്കവും ഞങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. നിരന്തരമായി രക്തം കൈകാര്യം ചെയ്യുന്നതിനാൽ തൊലിയുടെ നിറം മാറുകയും വിണ്ടുപൊട്ടുകയും അണുബാധയുടെ സാധ്യതകൾ അധികമായി തീരുകയും ചെയുന്നു, " കച്ചവടം വളരെ മോശമായതിനാൽ തങ്ങൾ ചെയ്യുന്ന അധിക ജോലിക്കു അധികം ശമ്പളം വാങ്ങുവാനും സാധിക്കില്ല എന്നും പർവേസ് ഖാൻ പറയുന്നു. തല്ക്കാലം ഞങ്ങൾ ജോലിയിൽ പിടിച്ചു നില്ക്കാൻ ശ്രമിക്കുകയാണ്. "പിന്നീടുള്ള കാര്യം പിന്നീട നോക്കാം" അദ്ദേഹം പറയുന്നു. സംസ്കരിച്ചെടുത്ത മാംസം പൂജ്യത്തിൽ താഴെയുള്ള ഊഷ്മാവിൽ സൂക്ഷിക്കുകയാണെങ്കിൽ ആറോ ഏഴോ മാസം കേടു കൂടാതെയിരിക്കും. എന്നാൽ ഭട്കലികരുടേതു പോലെയുള്ള വലിയ ഫാമുകൾക്കു മാത്രമാണ് ഇത്തരം വിലകൂടിയ സംസ്കരണ പ്രക്രിയകൾ നടത്തുവാൻ സാധിക്കുന്നത്, ചെറുകിട കർഷകർക്ക് ഇത്തരം മാര്‍ഗ്ഗങ്ങളില്ല. "ബീഫിന്റെ വില്പന നിരോധിച്ചതിനാൽ ഒഴിഞ്ഞുകിടക്കുന്ന നിരവധി ശീതീകരണ ശാലകൾ ഞങ്ങൾക്ക് സ്ഥലം തരാൻ തയ്യാറാണ്, പക്ഷെ ഇത്തരം സംഭരണ ശാലകൾ ഒരുപാട് പണം ഈടാക്കും എന്നുള്ളതാണ് ഒരു പ്രശ്നം . മറ്റൊരുവഴിയുമില്ലെങ്കിൽ അവരെത്തന്നെ ആശ്രയിക്കേണ്ടിവരും." സംസ്കരിച്ചെടുത്ത രണ്ടു ലക്ഷത്തോളം കോഴികളെ ശീതീകരണശാലകളിലേക്കയക്കാൻ തയ്യാറെടുക്കുന്ന ഭട്കലികർ പറയുന്നു. മുൻ കേന്ദ്ര കൃഷി മന്ത്രിയും എൻ സി പി നേതാവുമായ ശരദ് പവാർ, മഹാരാഷ്‌ട്രയിലെ കാലിവളർത്താൽ അനുബന്ധ വ്യവസായങ്ങളുടെയും ചുമതല വഹിക്കുന്ന മന്ത്രി സുനിൽ ഖേദർ തുടങ്ങിയവർ കോഴികര്‍ഷകരുടെ ഒരു പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിനിധി സംഘത്തിന്റെ പരാതികൾ കേട്ടതിനു ശേഷം, കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന്‌ മുന്നിൽ വിഷയം അവതരിപ്പിക്കാമെന്നവർ വാക്കു കൊടുത്തിട്ടുണ്ട്. നിർമല സീതാരാമാനുമായുള്ള കൂടിക്കാഴ്ച അടുത്തയാഴ്ച്ചയ്ക്കായി നിശ്‌ചയിച്ചിരിക്കുകയാണ്. "രണ്ടായിരത്തി അഞ്ചിൽ ഞങ്ങൾക്ക് ഒരുപാടു കോഴികളെ പന്നിപ്പനി മൂലം നഷ്ടപ്പെട്ടു. നഷ്ടപ്പെട്ട ഒരു കോഴിക്ക് 25 രൂപ വച്ചാണ് സർക്കാർ നഷ്ടപരിഹാരം തന്നത്. ഞങ്ങൾ ഇത്തവണ കുറേകൂടി മെച്ചപ്പെട്ട നഷ്ടപരിഹാരം പ്രതീക്ഷിക്കുന്നു". ഭട്കലികർ വ്യക്തമാക്കുന്നു. അതിനോടൊപ്പം തന്നെ കോഴി ഫാം ഉടമകൾക്കും, തീറ്റയ്ക്കുള്ള അസംസ്‌കൃത വസ്തുക്കൾ ഉണ്ടാകുന്ന കര്‍ഷകര്‍ക്കും ദുരിതാശ്വാസ പാക്കേജും, സബ്സിഡി നിരക്കിൽ കോഴിത്തീറ്റ വാങ്ങാനുള്ള സൗകര്യവും ഏർപ്പെടുത്തുന്നതിനൊപ്പം വീഡിയോ പ്രചരിപ്പിച്ച കുറ്റക്കാർക്കെതിരെ പോലീസ് നടപടിയെടുക്കുവാനും പ്രതിനിധി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

ദി വയറിൽ

വന്ന ലേഖനത്തിൻ്റെ പരിഭാഷ


Next Story

Related Stories