Top

ഉപഭോക്താക്കളോടും ജീവനക്കാരോടുമുള്ള പ്രതിബദ്ധതയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഫെഡറല്‍ ബാങ്ക്

ഉപഭോക്താക്കളോടും ജീവനക്കാരോടുമുള്ള പ്രതിബദ്ധതയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഫെഡറല്‍ ബാങ്ക്

സമൂഹത്തോടും ഉപഭോക്താക്കളോടും ജീവനക്കാരോടും ഓഹരി ഉടമകളോടുമുള്ള പ്രതിബദ്ധതയില്‍ നിന്ന് ഒരിക്കലും പിന്നോട്ടു പോകില്ലെന്ന് ഫെഡറല്‍ ബാങ്ക് അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഒരു വിഭാഗം ജീവനക്കാര്‍ പ്രതിഷേധവും സമരപ്രഖ്യാപനവുമായി വന്ന പശ്ചാത്തലത്തിലാണ് ബാങ്ക് പത്രക്കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.

88 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ബാങ്ക് രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ബാങ്കായി വളര്‍ന്നത് ഈ പ്രതിബദ്ധതയില്‍ ഉറച്ചു നിന്നാണെന്ന് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കള്‍ക്കും തൊഴിലാളികള്‍ക്കും ദോഷകരമായ നടപടികളെടുത്തുവെന്ന ആരോപണം പത്രക്കുറിപ്പ് തള്ളിക്കളയുന്നു. ഉപഭോക്താക്കളുടേയും ജീവനക്കാരുടേയും കാര്യത്തിലുള്ള ബദ്ധശ്രദ്ധ മാറ്റമില്ലാതെ തുടരുകയാണെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

ബാങ്കിങ് രംഗത്തെ പല പ്രതിസന്ധികളേയും ഇക്കാലത്തിനിടെ മറികടക്കാന്‍ ബാങ്കിനെ സഹായിച്ചത് മാറ്റത്തോടുള്ള അതിന്റെ തുറന്ന സമീപനമാണ്. ബാങ്കിന്റെ ഈ സമീപനത്തിന്റെ ഗുണഭോക്താക്കള്‍ ഉപഭോക്താക്കളും ജീവനക്കാരുമാണ്. ഉപഭോക്താക്കള്‍ക്ക് ഗുണകരമായ നിരവധി സേവനങ്ങള്‍ അവതരിപ്പിച്ചും ജീവനക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്ന പല പദ്ധതികളും നടപ്പിലാക്കിയും മറ്റു ബാങ്കുകള്‍ക്കു കൂടി മാതൃകയാക്കാവുന്ന പ്രവര്‍ത്തന മികവോടെ ഫെഡറല്‍ ബാങ്കിന്റെ മുന്നോട്ടുള്ള പ്രയാണം തുടരുകയാണ്.

ഉപഭോക്താക്കളുടെ സംതൃപ്തിയും സുസ്ഥിരതയും ഉറപ്പു വരുത്തിയുള്ള സൂക്ഷ്മ ഗവേഷണത്തിലൂടെയാണ് ബാങ്കിന്റെ ബിസിനസ് നയങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും രൂപംനല്‍കുന്നത്. ഒരു വിഭാഗം ജീവനക്കാര്‍ വസ്തുതകളെ വളച്ചൊടിച്ചും സഹപ്രവര്‍ത്തകരേയും ഉപഭോക്താക്കളേയും ആശയക്കുഴപ്പത്തിലാക്കിയും രംഗത്തു വന്നത് ദൗര്‍ഭാഗ്യകരമാണ്. ഉപഭോക്തക്കളും ജീവനക്കാരുമായുമുള്ള ബന്ധത്തില്‍ ബാങ്ക് ധാര്‍മിക മൂല്യങ്ങളും മികവും തുല്യതയും ഉയര്‍ത്തിപ്പിടിക്കുമെന്ന് ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ഉറപ്പു നല്‍കുന്നതായും പത്രക്കുറിപ്പില്‍ പറയുന്നു


Next Story

Related Stories