ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍, ഫ്ളിപ്പ്കാര്‍ട്ടി ബിഗ് ബില്യണ്‍ ഡേയ്സും കൂടി ഒരുമിച്ച് എത്തിയപ്പോള്‍ കോളടിച്ചത് ഓണ്‍ലൈനില്‍ ഷോപ്പിംഗ് ഉപഭോക്താകള്‍ക്കാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് ഡിസ്ക്കൗണ്ടില്‍ വമ്പന്‍ തിരക്കാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എസ്ബിഐ പോലുള്ള കാര്‍ഡ് പേയ്മെന്റിന് 10 ശതമാനം അധിക കിഴിവും ലഭിക്കുന്നുണ്ട്.
ഒക്ടോബര്‍ 16 ന് രാവിലെ 12 മണിമുതല്‍ ബിഗ് ബില്യണ്‍ ഡെയ്സ് വില്‍പ്പന ആരംഭിച്ചു. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിക്കുന്നത് ഒക്ടോബര്‍ 17 പുലര്‍ച്ചെ 12 മണി മുതലാണ്. പ്രൈം അംഗങ്ങള്‍ക്കുള്ള ഫെസ്റ്റവല്‍ ഓഫറുകള്‍ 16 പുലര്‍ച്ചെ 12 മണി മുതല്‍ തുടങ്ങിയിട്ടുണ്ട്. കോവിഡ് ആശങ്കയില്ലാതെ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്നത് കൊണ്ട് പലരും ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിലാണ് പലരുടെയും ശ്രദ്ധ
ക്രഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുന്ന ഉപഭോക്താകള്‍ക്ക് പത്ത് ശതമാനം വരെ കിഴിവ് നല്‍കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഡെബിറ്റ് ഇഎംഐ കാര്‍ഡിന്റെ ഓപ്ഷന് ഉണ്ട്. ഇത് എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, സെസ്റ്റ് മണി മുതലായ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നു.