TopTop
Begin typing your search above and press return to search.

ഫ്‌ളിപ്കാര്‍ട്ടിന്റെ സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്റര്‍ പ്രോഗ്രാം; ഫ്‌ളിപ്കാര്‍ട്ട് ലീപിലേക്ക് അപേക്ഷ ക്ഷണിച്ചു

ഫ്‌ളിപ്കാര്‍ട്ടിന്റെ സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്റര്‍ പ്രോഗ്രാം;  ഫ്‌ളിപ്കാര്‍ട്ട് ലീപിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റാര്‍ട്ടപ്പ് ഇന്ത്യയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഫ്‌ളിപ്കാര്‍ട്ട് സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമായ ഫ്‌ളിപ്കാര്‍ട്ട് ലീപ് ആരംഭിച്ചു. പുതിയതും വരാനിരിക്കുന്നതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന സംരംഭങ്ങള്‍ക്ക് 16 ആഴ്ചത്തെ വ്യവസായ വിദഗ്ധര്‍ നയിക്കുന്ന വെര്‍ച്വല്‍ മെന്റര്‍ഷിപ്പ് പ്രോഗ്രാമും 25,000 ഡോളര്‍ ഇക്വിറ്റി ഫ്രീ ഗ്രാന്റും നല്‍കുമെന്ന് ഫ്‌ളിപ്കാര്‍ട്ട് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച, വികസനം, വെല്ലുവിളികള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കുന്നതിനും സഹായിക്കുന്ന ഫ്ളിപ്കാര്‍ട്ടിന്റെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമാണിത്. എന്‍ട്രികള്‍ ലഭിക്കുന്നതോടെ ഫ്‌ളിപ്കാര്‍ട്ട് ലീപ് ബി2സി, ബി2ബി സ്റ്റാര്‍ട്ടപ്പുകളെ തിരിച്ചറിയുകയും പ്രോഗ്രാമിലുടനീളം മാസ്റ്റര്‍ ക്ലാസുകള്‍ക്ക് പുറമെ ഫ്‌ളിപ്കാര്‍ട്ടിലെ ബിസിനസ്, ഓപ്പറേഷന്‍സ്, പ്രോഡക്ട്, ടെക്‌നോളജിവിദഗ്ധര്‍ പരിശീലനങ്ങളും നല്‍കും.

ഫ്‌ളിപ്കാര്‍ട്ട് ലീപിനായി അപേക്ഷിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലുള്ളതായിരിക്കണം. കൂടാതെ, ഏര്‍ലി അഡോപ്ഷന്‍ വര്‍ക്കിങ്ങ് പ്രോട്ടോടൈപ്പും ഉണ്ടായിരിക്കണം. ഫ്‌ളിപ്കാര്‍ട്ട് ലീപ് പ്രോഗ്രാം പൂര്‍ത്തിയായതിനു ശേഷമുള്ള ഡെമോ ദിനത്തില്‍ മികച്ച സ്റ്റാര്‍ട്ടപ്പ് മാതൃക നിക്ഷേപകര്‍, കോര്‍പ്പറേറ്റുകള്‍ എന്നിവര്‍ക്കു മുന്നില്‍ അവതരിപ്പിക്കും. കൂടാതെ ഫ്‌ളിപ്കാര്‍ട്ടിന്റെ ധനസഹായത്തിനായി പരിഗണിക്കുകയുംചെയ്യും. ഡിസൈന്‍ ആന്‍ഡ് മേക്ക് ഫോര്‍ ഇന്ത്യ, ഡിജിറ്റല്‍ കൊമേഴ്സിലെ നൂതനവിദ്യ, റീട്ടെയില്‍ മേഖലയെ ശാക്തീകരിക്കുന്നതിനുള്ള സാങ്കേതികവിദ്യകള്‍, സപ്ലൈ ചെയിന്‍ മാനേജ്മെന്റ് ആന്‍ഡ് ലോജിസ്റ്റിക്സ്, പ്രസക്തമായ ഡീപ് ടെക് ആപ്ലിക്കേഷനുകള്‍ ശക്തമാക്കുക എന്നിങ്ങനെ അഞ്ച് തീമുകളില്‍ നിന്നാണ് മികച്ച സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുക്കുന്നത്.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭത്തിന് ആക്കം കൂട്ടുന്നതിനൊപ്പം പ്രാദേശിക സംരംഭകരുടെ പുതിയ ആശയങ്ങള്‍ പരിപോഷിപ്പിക്കുന്നതിനാണ് ഫ്‌ളിപ്കാര്‍ട്ട് ലീപ് ലക്ഷ്യമിടുന്നതെന്നു ഫ്‌ളിപ്കാര്‍ട്ട്് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. പ്രാരംഭഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകളെ വികസിപ്പിക്കാനും ഭാവിയില്‍ വിജയകരമായ ബ്രാന്‍ഡുകളാകാനും സഹായിക്കുന്ന ഒരു പ്രോഗ്രാം നിര്‍മ്മിക്കാന്‍ ഞങ്ങളുടെ ശ്യംഖല ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഫ്‌ളിപ്കാര്‍ട്ട് ്ചീഫ് പ്രോഡക്ട് ആന്‍ഡ് ടെക്‌നോളജി ഓഫീസര്‍ ജെയ് വേണുഗോപാല്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.flipkartleap.com/ സന്ദര്‍ശിക്കുക.


Next Story

Related Stories