TopTop
Begin typing your search above and press return to search.

ബിഗ് ബില്യണ്‍ ഡേയ്സ്; പ്രീ-ബുക്ക് ഓഫറുകള്‍ ലഭ്യമാക്കി ഫ്‌ളിപ്കാര്‍ട്ട്

ബിഗ് ബില്യണ്‍ ഡേയ്സ്; പ്രീ-ബുക്ക് ഓഫറുകള്‍ ലഭ്യമാക്കി ഫ്‌ളിപ്കാര്‍ട്ട്

പ്രമുഖ ഇ-കൊമേഴ്‌സ് വിപണന കേന്ദ്രമായ ഫ്ളിപ്കാര്‍ട്ട് ഉത്സവ സീസണിനായി ഒരുങ്ങുന്നു. ഒക്ടോബര്‍ 16ന് ആരംഭിക്കുന്ന ബിഗ് ബില്യണ്‍ ദിനാഘോഷങ്ങള്‍ക്ക് ലക്ഷക്കണക്കിന് വില്‍പ്പനക്കാരെയും കരകൗശലത്തൊഴിലാളികളെയും ബ്രാന്‍ഡുകളെയും ഒരുമിച്ച് കൊണ്ടുവരുമെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി, ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ പ്രത്യേക അവസരം നല്‍കുന്നു.

ഒക്ടോബര്‍ 11 മുതല്‍ 14 വരെ തത്സമയം പ്രിവ്യൂ ചെയ്യുന്ന പ്രീ-ബുക്ക് സ്റ്റോര്‍ വഴി ഉപയോക്താക്കള്‍ക്ക് ഒരു രൂപ നിരക്കില്‍ ഓര്‍ഡറുകള്‍ നല്‍കാനാകും. സ്റ്റോക്ക് തീരുന്നതിന് മുമ്പ് അവരുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങളും ഓഫറുകളും നേടാനുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു. ബുക്കിങ് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍, ഉപഭോക്താക്കള്‍ക്ക് ദി ബിഗ് ബില്യണ്‍ ദിവസത്തിന്റെ ആദ്യ ദിവസത്തില്‍ പ്ലാറ്റ്‌ഫോമിലേക്ക് മടങ്ങിവന്ന് ബാക്കി പേമെന്റ് ചെയ്യാം. ഒക്ടോബര്‍ 16 മുതല്‍ വിവിധ പേമെന്റ് ഓപ്ഷന്‍ വഴിയോ ക്യാഷ് ഓണ്‍ ഡെലിവറി വഴിയോ ബാക്കി തുക അടക്കാം.

ഉപഭോക്താക്കള്‍ക്ക് പ്രീ-ബുക്കിങിന്റെ ഭാഗമായി ഹോം, ലൈഫ് സ്റ്റൈല്‍, ബ്യൂട്ടി, ബേബി കെയര്‍, ഇലക്ട്രോണിക് ആക്സസറീസ് തുടങ്ങിയ വിഭാഗങ്ങളിലുടനീളം വൈവിധ്യമാര്‍ന്ന ഒരു ദശലക്ഷം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കും.


Next Story

Related Stories