TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ നിര്‍മ്മിത വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോം 'ഫോക്കസ്' അവതരിപ്പിച്ചു

ഇന്ത്യന്‍ നിര്‍മ്മിത വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോം

കേരള ആസ്ഥാനമായുള്ള ടെക് സ്റ്റാര്‍ട്ട്അപ്പ് സ്‌കൈസ്ലിമിറ്റ് ടെക്‌നോളജീസ്, 'സെയില്‍സ്‌ഫോക്കസ്' ടീമിന്റെ പിന്തുണയോടെ, പുതിയ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോം 'ഫോക്കസ്' അവതരിപ്പിച്ചു. ലോകമെമ്പാടുമുള്ള ബിസിനസ്സുകളെ വിദൂര പ്രവര്‍ത്തനത്തിലേക്ക് മാറ്റാന്‍ പ്രേരിപ്പിക്കുന്ന കാലഘട്ടത്തില്‍, സുരക്ഷിതവും പ്രശ്നരഹിതവുമായ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് നാല് മാസ കാലയളവിലാണ് 'ഫോക്കസ്' വികസിപ്പിച്ചെടുത്തതെന്ന് സ്‌കൈസ്ലിമിറ്റ് ടെക്‌നോളജീസ അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ലളിതമായ ക്ലിക്ക് ഷെഡ്യൂള്‍ മീറ്റിംഗുകള്‍, ഉയര്‍ന്ന നിലവാരമുള്ള വീഡിയോ, ഓഡിയോ, സുരക്ഷിതമായ അനുഭവം, ഏതൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കും ലൈവ് പോകുവാനുള്ള ഓപ്ഷന്‍, അനായാസമായ സ്‌ക്രീന്‍ ഷെയര്‍ സൗകര്യം, ബില്‍റ്റ് ഇന്‍ റെക്കോര്‍ഡിംഗ് സവിശേഷത, സംയോജിത ചാറ്റ് ഓപ്ഷന്‍, ഫയല്‍ ഷെയറിങ്, റിമോട്ട് സപ്പോര്‍ട്ട് തുടങ്ങിയവ ഫോക്കസ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, യൂസര്‍നെയിം, ബ്രൗസര്‍ വിശദാംശങ്ങള്‍, ഐപി വിലാസം, ഓരോ പങ്കാളിയും ചെലവഴിച്ച വ്യക്തിഗത സമയം, ഓരോ പങ്കാളിയുടെയും സ്ഥാനം എന്നിവ ഉള്‍പ്പെടുന്ന ഇമെയില്‍ വഴി ലഭിക്കുന്ന സ്വപ്രേരിത മീറ്റിംഗ് റിപ്പോര്‍ട്ടുകള്‍ പോലുള്ള സവിശേഷതകളുമുണ്ട്.

ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലും വിന്‍ഡോസ്, മാക്ക് ഒഎസ് കമ്പ്യൂട്ടറുകളിലും ഫോക്കസ് ലഭ്യമാകും. വരുന്ന രണ്ട് മാസത്തേക്ക് ഇത് സൗജന്യമായി ലഭ്യമാകും, മാത്രമല്ല ലോകമെമ്പാടുനിന്നും https://fokuz.io യിലൂടെ ഇത് ആക്‌സസ് ചെയ്യാന്‍ സാധിക്കും.

വീഡിയോ കോണ്‍ഫറന്‍സിംഗ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. അത്തരം പ്ലാറ്റ്‌ഫോമുകളുടെ വര്‍ദ്ധിച്ച ഉപയോഗം കണക്കിലെടുത്താണ് ഫോക്കസ് വികസിപ്പിച്ചിരിക്കുന്നതെന്ന് സ്‌കൈസ് ലിമിറ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സിഇഒയുമായ (സെയില്‍സ്‌ഫോക്കസ്) മനോഥ് മോഹന്‍ പറയുന്നു.

രമ്യ ഹരിദാസ് എംപി , ഷാഫി പറമ്പില്‍ എംഎല്‍എ, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഡിസിബി ബാങ്ക് ഇന്നൊവേഷന്‍ ആന്‍ഡ് ഡിജിറ്റല്‍ ആര്‍ക്കിടെക്ച്ചര്‍ മേധാവി പ്രസന്ന ലാഹര്‍, കോര്‍പ്പറേറ്റ് പരിശീലകനും, ബിസിനസ് കോച്ചുമായ ഷമീം റഫീഖ്, ടെക്-ട്രാവല്‍ ഇന്‍ഫ്‌ലുവെന്‍സര്‍ സുജിത്ത് ഭക്തന്‍, മറാത്തി സിനിമ താരം മിലിന്‍ഡ് ഗവാലി, സെയില്‍സ്‌ഫോക്കസ് സിഇഒ മാനോഥ് മോഹന്‍ എന്നിവര്‍ ഫോക്കസിന്റെ ഡിജിറ്റല്‍ അവതരണ ചടങ്ങില്‍ പങ്കെടുത്തു.


Next Story

Related Stories