TopTop
Begin typing your search above and press return to search.

ഡല്‍ഹിയിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഗോ എയര്‍

ഡല്‍ഹിയിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഗോ എയര്‍

രാജ്യത്തെ പ്രമുഖ എയര്‍ലൈനായ ഗോ എയര്‍ ബാങ്കളൂര്‍-ഡല്‍ഹി, കൊല്‍ക്കത്ത-ഡല്‍ഹി മേഖലയിലേക്ക് കൂടുതല്‍ ഫ്‌ളൈറ്റ് സര്‍വീസുകള്‍ ആരംഭിച്ചു. ബംഗളൂരില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും സിംഗപ്പൂരിലേക്ക് കൂടുതല്‍ കണക്ടിവിറ്റി ലഭിക്കാന്‍ ഇത് സഹായിക്കുമെന്ന് വിമാന കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണ് ആരംഭിച്ചത്. 5,882 രൂപ മുതലാണ് റിട്ടേണ്‍ ട്രിപ് നിരക്ക്. ഫ്‌ളൈറ്റ് ജി8 115 ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.35 ന് കൊല്‍ക്കത്തയില്‍ നിന്ന് പുറപ്പെട്ട് 12.25 ന് ഡല്‍ഹിയില്‍ എത്തിച്ചേരും. തിരിച്ചുള്ള നോണ്‍സ്റ്റോപ്പ് ഫ്‌ളൈറ്റ് ജി8 114 ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകുന്നേരം 3.10 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് 5.40 ന് കൊല്‍ക്കത്തയില്‍ എത്തിച്ചേരും

ബംഗളൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള നോണ്‍സ്റ്റോപ്പ് ഫ്‌ളൈറ്റുകള്‍ ആഴ്ചയില്‍ നാലു ദിവസം സര്‍വീസ് നടത്തും. 5,335 രൂപ മുതലാണ് റിട്ടേണ്‍ ട്രിപ് നിരക്ക്. ഫ്‌ളൈറ്റ് ജി8 117 ബാങ്കളൂരില്‍ നിന്ന് തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 8.45 ന് പുറപ്പെട്ട് 11.40 ന് ഡല്‍ഹിയില്‍ എത്തുന്നു. മടക്ക ഫ്‌ളൈറ്റ് ജി8 112 തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നിന്ന് ഉച്ചയ്ക്ക് 2.20 ന് പുറപ്പെട്ട് വൈകീട്ട് 5.10 ന് ബാങ്കളൂരില്‍ എത്തും. ഗോ എയര്‍ നിലവില്‍ ദിവസേന 330 ഫ്‌ളൈറ്റ് സര്‍വീസുകള്‍ നടത്തി വരുന്നു


Next Story

Related Stories