TopTop
Begin typing your search above and press return to search.

സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ളവരുടെ ആദ്യ പട്ടിക കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു

സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ളവരുടെ ആദ്യ പട്ടിക കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു

സ്വിസ് ബാങ്കിൽ നിക്ഷേപുള്ള ഇന്ത്യൻ പൗരൻമാരുടെ ആദ്യ പട്ടിക കേന്ദ്ര സര്‍ക്കാരിന് ലഭിച്ചതായി റിപ്പോർട്ട്. പുതിയ വിവര കൈമാറ്റ കരാറിന്റെ ഭാഗമായാണ് പട്ടിക ലഭിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സ്വിറ്റ്സർലൻഡിന്റെ ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷൻ (എഫ്.ടി.‌എ) നാണ് സാമ്പത്തിക നിക്ഷേപങ്ങളുള്ള അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ആട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ പാക്റ്റ്(എഇഒഐ) പ്രകാരം കൈമാറിയത്.

കള്ളപ്പണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ നരേന്ദ്രമോദി സർക്കാറിന് ചൂണ്ടിക്കാട്ടാവുന്ന നേട്ടമായി പട്ടിക മാറിയേക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യ ഉള്‍പ്പെടെ 75 രാജ്യങ്ങൾക്കാണ് വിവരങ്ങൾ നൽകിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എഇഒഐ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം ആദ്യമായാണ് ഇന്ത്യക്ക് സാമ്പത്തിക നിക്ഷേപങ്ങളുള്ള അക്കൗണ്ടുകളുടെ വിവരങ്ങൾ സംബന്ധിച്ച പട്ടിക കൈമാറുന്നത്. നിലവിൽ സജീവമായിരിക്കുന്നതും 2018 ന് ശേഷം പ്രവർത്തിക്കാത്തതുമായ അക്കൗണ്ടുകളും സംബന്ധിച്ച ധനകാര്യ വിരങ്ങളാണ് എ‌ഇ‌ഒ‌ഐ ഇന്ത്യക്ക് ലഭ്യമാക്കിയിട്ടുള്ളത്. അടുത്ത പട്ടിക 2020 സെപ്തംബറിൽ കൈമാറുമെന്നും എഫ്.ടി.എ വക്താവ് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, കർശനമായ രഹസ്യസ്വഭാവത്തോടെയാണ് വിവര കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. പങ്കുവച്ച അക്കൗണ്ടുകളുടെ എണ്ണത്തെക്കുറിച്ചോ സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ ഇന്ത്യൻ ഇടപാടുകാരുമായി ബന്ധപ്പെട്ട സാമ്പത്തിക ആസ്തികളെകുറിച്ചോ വ്യക്തമായ വിവരങ്ങൾ വെളിപ്പെടുത്താൻ ദേശീയ വാർത്താ ഏജൻസിയോട് പ്രതികരിച്ച എഫ്‌ടി‌എ ഉദ്യോഗസ്ഥർ വിസമ്മതിച്ചു.
അതേസമയം, ഇന്ത്യക്കാരുടെ പേരിൽ ഔദ്യോഗികമായി ഉള്ള അക്കൗണ്ടുകളുമായി മാത്രമേ ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ് പങ്കുവച്ചിട്ടുള്ളത്. ഇതിൽ ബിസിനസ്സിനും, മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന യഥാര്‍ത്ഥ അക്കൗണ്ടുകള്‍ സംബന്ധിച്ച വിരങ്ങളും ഉൾപ്പെട്ടേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു. മൊത്തത്തിൽ, എഫ്‌ടി‌എ 3.1 ദശലക്ഷത്തോളം ധനകാര്യ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ കരാർ പങ്കാളികളായ രാജ്യങ്ങൾക്ക് നല്‍കിയിട്ടുണ്ട്. ഏകദേശം 2.4 ദശലക്ഷത്തോളം വരുന്ന ഈ രാജ്യങ്ങളിൽ നിന്ന് വിവരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.


Next Story

Related Stories