TopTop
Begin typing your search above and press return to search.

വീട് വാങ്ങുന്നവര്‍ക്ക് ആദായ നികുതിയിളവ് പ്രഖ്യാപിച്ച് മൂന്നാം ഘട്ട സാമ്പത്തിക പാക്കേജ്; രണ്ട് കോടി വരെ വിലയുള്ള വീടുകള്‍ക്ക് നേട്ടം

വീട് വാങ്ങുന്നവര്‍ക്ക് ആദായ നികുതിയിളവ് പ്രഖ്യാപിച്ച് മൂന്നാം ഘട്ട സാമ്പത്തിക പാക്കേജ്; രണ്ട് കോടി വരെ വിലയുള്ള വീടുകള്‍ക്ക് നേട്ടം

വീട് വാങ്ങുന്നവര്‍ക്ക് ആദായ നികുതിയിളവുമായി മൂന്നാം ഘട്ടം സാമ്പത്തിക പാക്കേജ്. രണ്ട് കോടി വരെ വിലയുള്ള വീടുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കുന്നതിന് സഹായകമാകുന്നവിധം ഭവന വിപണിയെ പ്രോത്സാഹിപ്പിക്കുകയാണ് പ്രഖ്യാപനത്തിന്റെ ലക്ഷ്യം. നികുതിയിളവ് ആവശ്യക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കുമെന്നാണ് കണക്കുക്കൂട്ടല്‍.

ഭൂമിയുടെയോ കെട്ടിടത്തിന്റെയോ യഥാര്‍ത്ഥ വില്‍പന വിലയും സ്റ്റാമ്പ് ഡ്യൂട്ടി മൂല്യവും തമ്മിലുള്ള അന്തരം 20 ശതമാനമാക്കുന്നതിന് ആദായ നികുതി നിയമം ഭേദഗതി ചെയ്യുന്നതാണ് പുതിയ പ്രഖ്യാപനമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. നിലവില്‍ ആദായ നികുതി നിയമപ്രകാരം, സ്റ്റാമ്പ് ഡ്യൂട്ടി മൂല്യം വില്‍പന മൂല്യത്തേക്കാള്‍ 5 ശതമാനത്തേക്കാള്‍ ഉയര്‍ന്നതല്ലെങ്കില്‍ (2020 ഏപ്രില്‍ 1 മുതല്‍ 10 ശതമാനം വരെ) വില്‍പനയില്‍ നിന്നുള്ള ലാഭവും നേട്ടവും കണക്കാക്കാന്‍ യഥാര്‍ത്ഥ വില്‍പന വിലയാണ് അടിസ്ഥാനമാക്കുന്നത്. വിപണി മാന്ദ്യം കണക്കിലെടുത്താണ് വില്‍പന വിലയും സ്റ്റാമ്പ് ഡ്യൂട്ടി മൂല്യവും തമ്മിലുള്ള അനുവദനീയമായ അന്തരം 20 ശതമാനമായി ഉയര്‍ത്തുന്നത്.

2021 ജൂണ്‍ 30 വരെ കാലയളവില്‍ വീടു വാങ്ങുന്നവര്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. അപേക്ഷകര്‍ ആദ്യമായി വീട് വാങ്ങുന്നവരായിരിക്കണം. മൊത്തം പദ്ധതി ചെലവിന്റെ 10-15 ശതമാനം ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവു വരുത്തിയത് ഡെവലപര്‍മാര്‍ക്കും ഗുണകരമാകും. പ്രോജക്ടിന്റെ മൊത്തം മൂല്യത്തിന്റെ മൂന്നു ശതമാനമാണ് ഇതിലൂടെ കൂറയുക. കമ്പനികള്‍ക്ക് പണലഭ്യത വര്‍ധിപ്പിക്കാനും കരാറുകാരുടെ ബാധ്യത കുറയാനും ഇത് സഹായകമാകും.


Next Story

Related Stories