TopTop
Begin typing your search above and press return to search.

ഓണ സദ്യയുമായി ഗ്രാന്‍ഡ് ഹയാത് കൊച്ചി ബോള്‍ഗാട്ടി

ഓണ സദ്യയുമായി ഗ്രാന്‍ഡ് ഹയാത് കൊച്ചി ബോള്‍ഗാട്ടി

ഓണാഘോഷത്തിന് വിഭവ സമൃദ്ധമായ സദ്യയൊരുക്കി ഗ്രാന്‍ഡ് ഹയാത് കൊച്ചി ബോള്‍ഗാട്ടി ഒരുങ്ങി. ഷെഫ്.എം.പ്രസാദിന്റെ മേല്‍നോട്ടത്തിലാണ് ഓണസദ്യ ഒരുക്കുന്നത്. തിരുവോണ ദിനമായ ഈ മാസം 31 ന് ഗ്രാന്‍ഡ് ഹയാത് ഹോട്ടല്‍ ലോബി ലെവലിലെ ദി റസിഡന്‍സില്‍ കുടുംബവുമൊത്ത് 33 വിഭവങ്ങളും വിവിധതരം പായസങ്ങളും അടങ്ങിയ ഓണസദ്യ കഴിക്കാം. ഒരാള്‍ക്ക് 1400 രൂപയും നികുതിയും നിരക്കില്‍ സദ്യ ആസ്വദിക്കാമെന്ന് ഹോട്ടല്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ടേക്ക് എവേ സൗകര്യവും ലഭ്യമാണ്. ഭക്ഷണ വിതരണ ശൃംഖലകള്‍ വഴി ഹോം ഡെലിവറിയും ലഭ്യമാകും. 350രൂപ മുതലാണ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 7593880523 ല്‍ ബന്ധപ്പെടുക.


Next Story

Related Stories