Top

വ്യവസായ മേഖലയ്ക്ക് ഉണര്‍വ്; ഹോട്ടല്‍ടെക് കേരള ഒമ്പതാം പതിപ്പ് കൊച്ചിയില്‍

വ്യവസായ മേഖലയ്ക്ക് ഉണര്‍വ്; ഹോട്ടല്‍ടെക് കേരള ഒമ്പതാം പതിപ്പ് കൊച്ചിയില്‍

ആതിഥേയ വ്യവസായ മേഖലയ്ക്കാവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അണിനിരക്കുന്ന പ്രദര്‍ശനമായ ഹോട്ടല്‍ടെക് കേരളയുടെ ഒമ്പതാം പതിപ്പ് ഒക്‌ടോബര്‍ 10 മുതല്‍ 12 വരെ ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ നടക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായ ആതിഥേയ മേഖലയെ ലക്ഷ്യമിട്ട് നടക്കുന്ന പ്രദര്‍ശനം ഈ മേഖലയ്ക്ക് അതുല്യമായ വളര്‍ച്ചാ അവസരങ്ങളാണ് ഒരുക്കുകയെന്നും ഇതു കൂടാതെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളെ കാണാന്‍ ഈ മേഖലയിലെ പ്രമുഖ സപ്ലയര്‍മാര്‍ക്കും അവസരമുണ്ടാകുമെന്നും ഹോട്ടല്‍ടെക് കേരളയുടെ സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് മാനേജിംഗ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ്, സൗത്ത് ഇന്ത്യ ഷെഫ്‌സ് അസോസിയേഷന്‍ (സിക) പ്രതിനിധിയും ക്യുലിനറി ചലഞ്ച് ജൂറിയുമായ ഷെഫ് കെ. ജോര്‍ജ് തുടങ്ങിയവര്‍ അറിയിച്ചു.

ഹോട്ടല്‍ സപ്ലൈസ്, ഹോട്ടല്‍വെയര്‍ ആന്‍ഡ് ടേബ്ള്‍വെയര്‍, ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമുള്ള ഉപകരണങ്ങള്‍, ക്ലീനിംഗ് ഉപകരണങ്ങള്‍, ലിനന്‍ ആന്‍ഡ് ഫര്‍ണിഷിംഗ് ഉല്‍പ്പന്നങ്ങള്‍, ഫുഡ് ആന്‍ഡ് ബിവറേജ്, മറ്റ് അനുബന്ധ സേവനങ്ങള്‍ എന്നിവയുള്‍പ്പെട്ട എല്ലാ ഉല്‍പ്പന്ന, സേവനമേഖലകളും ഹോട്ടല്‍ടെകില്‍ അണിനിരക്കും. പ്രദര്‍ശനവേദിയില്‍ ഈ ദിവസങ്ങളില്‍ എസ്‌ഐസിഎ കേരള ചാപ്റ്ററുമായി സഹകരിച്ച് കേരള ക്യുലിനറി ചലഞ്ച് (കെസിസി) 2018 മത്സരങ്ങളും അരങ്ങേറും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹോട്ടലുകളിലേയും റിസോര്‍ട്ടുകളിലേയും ഷെഫുമാര്‍ കെസിസിയിലെ മത്സരങ്ങളില്‍ പങ്കെടുക്കും. കേരളാ പ്രൊഫഷനല്‍ ഹൗസ്‌കീപ്പേഴ്‌സ് അസോസിയേഷന്‍ (കെപിഎച്ച്എ)യുടെ സഹകരണത്തോടെ ഹൗസ്‌കീപ്പേഴ്‌സ് ചലഞ്ച് (എച്ച്‌കെസി) കേരളയും ഹോട്ടല്‍ടെകിന്റെ ഭാഗമായി നടക്കുന്നുണ്ട്. കൊച്ചി ആസ്ഥാനമായ ക്രൂസ് എക്‌സ്‌പോസാണ് മേളയുടെ സംഘാടകര്‍.


Next Story

Related Stories