TopTop
Begin typing your search above and press return to search.

എച്ച്പി വേള്‍ഡ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

എച്ച്പി വേള്‍ഡ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

എച്ച്് പി യുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ് സ്റ്റോര്‍ കൊച്ചി കടവന്ത്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു. നടനും ടിവി ഷോ അവതാരകനുമായ രമേഷ് പിഷാരടിയാണ് ഉദ്ഘാടനം ചെയ്തത് . കേരളത്തിലെ 25-ാമത് എച്ച് പി വേള്‍ഡിന്റെ ഉദ്ഘാടന വേളയില്‍ കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ മുഖ്യാഥിതിയായി. സംസ്ഥാനത്തെ ആദ്യ 'ഗെയിമിംഗ് സോണിന്റെ' ഉദ്ഘാടനം എച്ച്പി സോണല്‍ മാനേജര്‍ വൈ. വിനായക് ഷേണായ് നിര്‍വഹിച്ചു .

കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് വാങ്ങുന്നതിനു മുന്‍പ് തന്നെ ഗെയിമിംഗ് ഡിവൈസുകള്‍ അനുഭവിച്ചറിയുവാനുള്ള സുവര്‍ണ്ണ അവസരമാണ് പുതിയ ഗെയിമിംഗ് സോണിലൂടെ എച് പി ഒരുക്കിയിരിക്കുന്നത്. കൂടാതെ ലാപ്ടോപ്പുകള്‍, ഡെസ്‌ക്ടോപ്പുകള്‍, മോണിറ്ററുകള്‍, പ്രിന്ററുകള്‍, ആക്സസറികള്‍ തുടങ്ങി എച്ച് പിയുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില്‍ പുത്തന്‍ എച്ച് പി വേള്‍ഡിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഉദ്ഘാടനത്തോടനുബന്ധിച്ചു പരിമിതകാല ഓഫറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി + 91 90723 16608/ 90485 26608 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ www.hpworldkadavanthra.com. എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യണം.


Next Story

Related Stories