TopTop
Begin typing your search above and press return to search.

ഇന്ത്യയിലടക്കം ഫേസ്ബുക്ക് നടത്തിയ രാഷ്ട്രീയ ഉപജാപങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഡാറ്റ സയന്റിസ്റ്റ്

ഇന്ത്യയിലടക്കം ഫേസ്ബുക്ക് നടത്തിയ രാഷ്ട്രീയ ഉപജാപങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഡാറ്റ സയന്റിസ്റ്റ്

എന്റെ കയ്യില്‍ രക്തം പുരണ്ടിരിക്കുന്നു - ആഗോളതലത്തിലെ രാഷ്ട്രീയ ഉപജാപങ്ങളില്‍ ഫേസ്ബുക്കിനുള്ള പങ്ക് വിശദീകരിച്ച്, കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഡാറ്റ സയന്റിസ്റ്റ് സോഫി സാങ് പറഞ്ഞു. ക്രെയ്ഗ് സില്‍വര്‍മാന്‍, റയാന്‍ മാക്ക്, പ്രണവ് ദീക്ഷിത് എന്നീ മൂന്ന് റിപ്പോര്‍ട്ടര്‍മാര്‍ ചേര്‍ന്ന് തയ്യാറാക്കിയ സമഗ്രമായ റിപ്പോര്‍ട്ട് ബസ് ഫീഡിലാണ് വന്നിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ അട്ടിമറികളിലെ ഫേസ്ബുക്കിന്റെ പങ്കാണ് സോഫി സാങ് വിശദീകരിക്കുന്നത്. സമീപവര്‍ഷങ്ങളില്‍ നിരവധി പേരാണ് വിദ്വേഷപ്രചാരണങ്ങളിലൂടെയും വ്യാജവാര്‍ത്താപ്രചാരണങ്ങളിലൂടെയും രാഷ്ട്രീയ അട്ടിമറികളിലും ഉപജാപങ്ങളിലും ഫേസ്ബുക്ക് പങ്കുവഹിക്കുന്നതില്‍ പ്രതിഷേധിച്ച് കമ്പനിയില്‍ നിന്ന് രാജിവച്ചത്.

ഇന്ത്യയിൽ ബിജെപി നേതാക്കളുടെ വിദ്വേഷപ്രചാരണങ്ങൾ തടയാതെ അനുവദിച്ച ഫേസ്ബുക്കിന്റെ നടപടി സംബന്ധിച്ച് വാൾസ്ട്രീറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ട് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ഫേസ്ബുക്ക് ഇന്ത്യ പോളിസി ചീഫ് അൻഖി ദാസിന്റെ നിർദ്ദേശപ്രകാരമാണ് ബിജെപി നേതാക്കളുടെ വിദ്വേഷപ്രചാരണം അനുവദിക്കാനുള്ള തീരുമാനമുണ്ടായത് എന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. ശശി തരൂർ അധ്യക്ഷനായ പാർലമെന്റിന്റെ ഐടി സ്റ്റാൻഡിംഗ് കമ്മിറ്റിയും ഡൽഹി നിയമസഭ കമ്മിറ്റിയും ഫേസ്ബുക്ക് പ്രതിനിധികളെ വിശദീകരണം നൽകാനായി വിളിപ്പിച്ചിരുന്നു. എന്നാൽ പാർലമെന്റ് അംഗങ്ങളോട് എല്ലാം പറഞ്ഞിട്ടുണ്ടെന്ന പറഞ്ഞ ഫേസ്ബുക്ക് ഇന്ന് നടക്കേണ്ടിയിരുന്ന ഡൽഹി നിയസഭ ഹിയറിംഗിന് പ്രതിനിധികളെ അയച്ചില്ല. ഒരു കത്ത് നൽകുകയാണ് ചെയ്തത്. 2020 ഫെബ്രുവരിയിലെ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനിടെ ഫേസ്ബുക്ക് നടത്തിയ ഇടപെടലിനെക്കുറിച്ച് സോഫി സാങ് പറയുന്നു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ച ആയിരത്തിലധികം വരുന്ന അഭിനേതാക്കളുടെ നെറ്റ് വര്‍ക്കിനെ താന്‍ നീക്കം ചെയ്തു എന്നാണ് സോഫി സാങ് പറയുന്നത്.

വ്യാജ അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പ് അട്ടിമറിശ്രമങ്ങളിലും രാഷ്ട്രീയ ഇടപാടുകളിലും ഏര്‍പ്പെട്ടിരിക്കുന്നത് ഫേസ്ബുക്ക് അവഗണിച്ചു. സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി അയച്ച 6600 വാക്കുകളുള്ള മെമ്മോയില്‍ സോഫി സാങ് പറയുന്നു. ഇന്ത്യ, അസര്‍ബൈജാന്‍, ഹോണ്ടുറാസ്, ഉക്രൈന്‍, സ്‌പെയിന്‍, ബ്രസീല്‍, ബൊളീവിയ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളില്‍ അട്ടിമറിക്ക് ഫേസ്ബുക്ക് ശ്രമിച്ചു. വ്യാജ അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പ് അട്ടിമറിശ്രമങ്ങളിലും രാഷ്ട്രീയ ഇടപാടുകളിലും ഏര്‍പ്പെട്ടിരിക്കുന്നത് ഫേസ്ബുക്ക് അവഗണിച്ചു. സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി അയച്ച 6600 വാക്കുകളുള്ള മെമ്മോയില്‍ സോഫി സാങ് പറയുന്നു.

ഇന്ത്യ, അസര്‍ബൈജാന്‍, ഹോണ്ടുറാസ്, ഉക്രൈന്‍, സ്‌പെയിന്‍, ബ്രസീല്‍, ബൊളീവിയ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളില്‍ അട്ടിമറിക്ക് ഫേസ്ബുക്ക് ശ്രമിച്ചു. എന്റെ മൂന്ന് വര്‍ഷത്തെ ഫേസ്ബുക്ക് ജോലിക്കിടെ വിവിധ രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ ഞങ്ങളുടെ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്തു - ഫേസ്ബുക്ക് സൈറ്റ് ഇന്റഗ്രിറ്റി ഫേക്ക് എൻഗേജ് ടീമിൽ ഡാറ്റ സയന്റിസ്റ്റ് ആയിരുന്ന സോഫി സാങ് ബസ് ഫീഡ് ന്യൂസിനോട് പറഞ്ഞു. വ്യക്തിപരമായ വിവരങ്ങളുള്ളതിനാൽ സോഫിയ സാങ്ങിന്റെ മെമ്മോ പൂർണമായും പ്രസിദ്ധീകരിക്കുന്നില്ലെന്ന് ബസ് ഫീഡ് പറയുന്നു.

കൂടുതൽ വായനയ്ക്ക് ലിങ്ക് കാണുക - "I Have Blood on My Hands": A Whistleblower Says Facebook Ignored Global Political Manipulation


Next Story

Related Stories