TopTop
Begin typing your search above and press return to search.

മുത്തൂറ്റ് ഫിനാന്‍സിന്റെ കടപത്രങ്ങള്‍ക്കുള്ള ഐസിആര്‍എ റേറ്റിങ് ഉയര്‍ത്തി

മുത്തൂറ്റ് ഫിനാന്‍സിന്റെ കടപത്രങ്ങള്‍ക്കുള്ള ഐസിആര്‍എ റേറ്റിങ്   ഉയര്‍ത്തി

മുത്തൂറ്റ് ഫിനാന്‍സിന്റെ ദീര്‍ഘകാല കടപത്രങ്ങള്‍ക്കുള്ള ഐസിആര്‍എ റേറ്റിങ് എഎ പ്ലസ് (സ്റ്റേബിള്‍) ആയി ഉയര്‍ത്തി. ഇതുവരെ എഎ (സ്റ്റേബിള്‍) എന്നതായിരുന്നു റേറ്റിങ്. ദീര്‍ഘകാല കടപത്ര നിക്ഷേപങ്ങള്‍ക്കുള്ള ഏറ്റവും മികച്ച റേറ്റിങ് ആയ എഎഎ എന്നതിനു ഒരു തലം മാത്രം താഴെയുള്ള ഈ റേറ്റിങ് ലഭിച്ചത് സാമ്പത്തിക ബാധ്യതകള്‍ കൃത്യ സമയത്ത് പാലിക്കുന്നതിലുള്ള ഉയര്‍ന്ന സുരക്ഷയാണ് സൂചിപ്പിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ദീര്‍ഘകാലത്തേക്കുള്ള കടപത്ര നിക്ഷേപങ്ങള്‍ കൂടുതല്‍ വിപുലമായ നിക്ഷേപകരില്‍ നിന്നു കൂടുതല്‍ മല്‍സരാധിഷ്ഠിതമായി സമാഹരിക്കാനും ഇതു സഹായകമാകും. നേരത്തെ ക്രിസിലില്‍ നിന്ന് ലഭിച്ചതിനു പുറമെ ഐസിആര്‍എയില്‍ നിന്നു കൂടി എഎ പ്ലസ് റേറ്റിങ് ലഭിച്ചതോടെ തങ്ങള്‍ സുപ്രധാനമായൊരു നാഴികക്കല്ലു പിന്നിട്ടിരിക്കുകയാണെന്ന് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.


Next Story

Related Stories