TopTop

ഇന്ത്യ ഫാക്ട് ക്വിസ്: ഓണ്‍ലൈന്‍ പ്രവേശനം ആരംഭിച്ചു

ഇന്ത്യ ഫാക്ട് ക്വിസ്: ഓണ്‍ലൈന്‍ പ്രവേശനം ആരംഭിച്ചു

രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ നടത്തുന്ന ഇന്ത്യ ഫാക്ട് ക്വിസ്(ഐഎഫ്ക്യു) മത്സരത്തിലേക്കുള്ള ഓണ്‍ലൈന്‍ പ്രവേശനം ആരംഭിച്ചു. 15നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഐ എഫ് ക്യു പ്രാഥമിക റൗണ്ടുകള്‍, www.indiafactquiz.com എന്ന ഓണ്‍ലൈന്‍ പ്ലാറ്റഫോമില്‍ ആകും നടക്കുക. മുംബൈ, ബംഗളുരു, കൊല്‍ക്കത്ത, ലഖ്‌നൗ എന്നീ നഗരങ്ങളില്‍ പ്രാദേശിക ഓണ്‍ ഗ്രൗണ്ട് ഫൈനല്‍ മത്സരങ്ങള്‍ നടക്കും. 2020 ഏപ്രിലില്‍ ന്യൂഡല്‍ഹിയില്‍ ദേശീയ ഫൈനല്‍ സംഘടിപ്പിക്കുമെന്നും അധികൃതര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

ആരോഗ്യം, വിദ്യാഭ്യാസം, ലിംഗഭേദം, കാലാവസ്ഥ, പരിസ്ഥിതി, സുസ്ഥിരത എന്നിവയുള്‍പ്പെടെയുള്ള സാമൂഹികവും വികസനപരവുമായ വിഷയങ്ങളിലാകും ഇന്ത്യ ഫാക്റ്റ് ക്വിസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മത്സരങ്ങളെ ഓണ്‍ലൈന്‍ ക്വിസ്, ഓണ്‍ ഗ്രൗണ്ട് മത്സരങ്ങള്‍ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. പ്രാരംഭ ഓണ്‍ലൈന്‍ ഘട്ടത്തില്‍ വിജയികളായ 16 മത്സരാര്‍ത്ഥികള്‍ക്ക് രാജ്യത്ത 4 പ്രധാന നഗരങ്ങളില്‍ വെച്ച് പ്രാദേശിക ഫൈനല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. അതില്‍ വിജയികളാകുന്ന 4 മത്സരാര്‍ഥികള്‍ ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന ഫൈനല്‍ ഫിനാലെയില്‍ ഏറ്റുമുട്ടും. ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ഹെഡ്ഫോണുകള്‍, പ്രിന്ററുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട് സ്പീക്കറുകള്‍ എന്നിവയടങ്ങുന്ന 20ലക്ഷം രൂപവില വരുന്ന സമ്മാനങ്ങള്‍ അടങ്ങുന്ന ഹാംപറുകളാണ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുമെന്നും പങ്കെടുക്കുന്നവര്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.


Next Story

Related Stories