TopTop
Begin typing your search above and press return to search.

യുവാക്കള്‍ക്കായി 'ഐഒബി ട്രെന്‍ഡി'യുമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

യുവാക്കള്‍ക്കായി ഐഒബി ട്രെന്‍ഡിയുമായി  ഇന്ത്യന്‍ ഓവര്‍സീസ്  ബാങ്ക്

രാജ്യത്തു യുവജനതക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ബാങ്കിങ് ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 'ഐഒബി ട്രെന്‍ഡി' എന്ന പേരില്‍ സേവിംഗ്‌സ് അക്കൗണ്ട് സൗകര്യം ആരംഭിച്ചു. ചെറുതും വലുതുമായ ബാങ്കിങ് സേവനങ്ങള്‍ തടസ്സരഹിതമായി യുവാക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ആരംഭിച്ചിരിക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. 21നും 38നും ഇടയില്‍ പ്രായമുള്ളവര്‍ക്കായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഐഒബി ട്രെന്‍ഡിക്ക് 'ഓപ്പണിംഗ് ബാലന്‍സ്' ആവശ്യമില്ല. കൂടാതെ ആദ്യ മാസത്തേക്ക് അധിക ചാര്‍ജുകളൊന്നും ഈടാക്കുകയില്ല.


Next Story

Related Stories