TopTop
Begin typing your search above and press return to search.

റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍ കടപ്പത്രങ്ങളിലൂടെ 1375 കോടി രൂപ സമാഹരിച്ചു

റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍ കടപ്പത്രങ്ങളിലൂടെ 1375 കോടി രൂപ സമാഹരിച്ചു

ഇന്ത്യന്‍ റെയില്‍വേക്കു വേണ്ടിയുള്ള ധനസഹായ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പറേഷന്‍ (ഐആര്‍എഫ്സി) ആഭ്യന്തര കടപ്പത്രങ്ങളിലൂടെ 1,375 കോടി രൂപ സമാഹരിച്ചു. ഇരുപതു വര്‍ഷ കാലാവധിയള്ള ഈ പദ്ധതിക്ക് 6.80 ശതമാനമാണ് കൂപ്പണ്‍ നിരക്ക്. സിസിഐഎല്ലിന്റെ കഴിഞ്ഞ ദിവസത്തെ ക്ലോസിങിനേക്കാള്‍ ഏതാണ്ട് 18 അടിസ്ഥാന പോയിന്റുകള്‍ കുറവാണ് ഈ കൂപ്പണ്‍ നിരക്കെന്നും അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

കടപ്പത്രത്തിന് നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണു ലഭിച്ചതെന്നും 500 കോടി രൂപയുടെ കടപ്പത്ര വിതരണത്തിന് ആറിരട്ടി അപേക്ഷകളാണു ലഭിച്ചതെന്നും കമ്പനി വക്താവ് പറഞ്ഞു. 1,375 കോടി രൂപ കൈവശം വെക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.


Next Story

Related Stories