TopTop
Begin typing your search above and press return to search.

ബിസിനസ് സൗഹൃദമാകാന്‍ റെയില്‍വെ; ഏകീകൃത ചരക്ക് ബിസിനസ് വികസന പോര്‍ട്ടല്‍ തയാറായി

ബിസിനസ് സൗഹൃദമാകാന്‍ റെയില്‍വെ; ഏകീകൃത ചരക്ക് ബിസിനസ് വികസന പോര്‍ട്ടല്‍ തയാറായി

ഉപഭോക്താക്കളുടെ ചരക്ക് നീക്കം സംബന്ധിച്ച എല്ലാ ആവശ്യങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഏകീകൃത ചരക്ക് ബിസിനസ് വികസന പോര്‍ട്ടല്‍ റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. റെയില്‍വേ കൂടുതല്‍ ബിസിനസ് സൗഹൃദമാകുന്നതില്‍ വഴിത്തിരിവായിരിക്കും പുതിയ പോര്‍ട്ടലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേയുടെ ഈ വെബ്സൈറ്റുകള്‍ വഴി പോര്‍ട്ടലിന്റെ സേവനങ്ങള്‍ ലഭ്യമാകും. https://indianrailways.gov.in/#, https://www.fois.indianrail.gov.in/RailSAHAY

പുതിയ സമര്‍പ്പിത ചരക്ക് പോര്‍ട്ടലിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉപഭോക്തൃ കേന്ദ്രീകൃതമായിരിക്കും. ലോജിസ്റ്റിക്സ് ദാതാക്കളുടെ ചെലവ് കുറയ്ക്കുമെന്നു മാത്രമല്ല, വിതരണക്കാര്‍ക്ക് ഓണ്‍ലൈന്‍ ട്രാക്കിംഗ് സൗകര്യം നല്‍കുകയും, ചരക്ക് ഗതാഗത പ്രക്രിയ ലളിതമാക്കുകയും ചെയ്യും. മാനുഷിക ഇടപെടല്‍ കുറച്ച്, മുഴുവന്‍ പ്രക്രിയകളും ഓണ്‍ലൈനിലേക്ക് മാറ്റുന്നതിനാണ് ചരക്ക് ബിസിനസ് വികസന പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.


Next Story

Related Stories