Top

ഇന്‍ഫോസിസ് 12,000 ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്

ഇന്‍ഫോസിസ് 12,000 ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്‌വെയർ സേവന കമ്പനിയായ ഇൻഫോസിസ് 12,000 ജീവനക്കാരെ ഒഴിവാക്കുന്നു. പ്രവർത്തനം കാര്യക്ഷമല്ലെന്ന് കണ്ടെത്തിയ വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ സേവനമാണ് കമ്പനി അവസാനിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഉന്നത തസ്തികയിലുള്ളവർ ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് ഇന്‍ഫോസിസ് പിരിച്ചുവിടാനൊരുങ്ങുന്നത്.

ഇന്‍ഫോസിസിനൊപ്പം യുഎസ് കമ്പനിയായ കൊഗ്നിസന്റും വൻതോതിൽ ജീവനക്കാരെ കുറയ്ക്കാനൊരുങ്ങുന്നതായാണു റിപ്പോർട്ട്. അടുത്ത സാമ്പത്തിക പാദത്തിനുള്ളില്‍ ഇന്‍ഫോസിസ് പന്ത്രണ്ടായിരത്തോളം പേരെയും കൊഗ്നിസന്റ് ഏഴായിരത്തോളം പേരെയും പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് വിവിധ തട്ടുകളിൽനിന്നായാണ് ഇന്‍ഫോസിസ് ജീവനക്കാരെ പിരിച്ചുവിടുന്നത്.

"മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു ഓർ‌ഗനൈസേഷൻ‌ എന്ന നിലയിൽ പ്രവര്‍ത്തനങ്ങളിൽ കാലോചിതമായ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്, അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടി. ഈ നീക്കത്തെ ഒരു വെട്ടിച്ചുരുക്കാലായി കണക്കാക്കേണ്ടതില്ലെന്ന് വ്യക്തമാക്കുന്നു. വാർത്താ ഏജൻസിയായ ഐ‌എ‌എൻ‌എസിന് അയച്ച ഇ-മെയിലിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അനിയന്ത്രിതമായ രീതിയിൽ ജീവനക്കാരെ പിരിച്ചുവിടുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. കമ്പനി ഒന്നിലധികം തലങ്ങളിൽ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നെന്ന തരത്തിലുള്ള മാധ്യമവാർത്തകൾ ശരിയല്ലെന്നും അധികൃതർ വ്യക്തമാക്കി.

സീനിയര്‍ മാനേജര്‍ തലത്തിലുള്ള ലെവല്‍ ആറില്‍ (ജെഎല്‍ 6) ഇന്‍ഫോസിസ് പത്ത് ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇത് മാത്രം ഏകദേശം രണ്ടായിരത്തി ഇരുന്നൂറോളം പേര്‍ വരുമെന്നാണ് വിലയിരുത്തൽ. ജെഎല്‍ മൂന്നിനു താഴെയുള്ള ജെഎല്‍ നാല്, ജെഎല്‍ അഞ്ച് വിഭാഗള്ളളിൽ നിന്നും തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. ഈ മൂന്ന് തലത്തില്‍ നിന്നുമായി 4,000 മുതല്‍ 10,000 തൊഴിലാളികളെ പിരിച്ചുവിട്ടേക്കും.


Next Story

Related Stories